---
title: "ചക്കിട്ടപ്പാറ പഞ്ചായത്തിലെ കടുവ സഫാരി പാര്‍ക്കിനായുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ "
english_title: "Vifarm Farmers Foundation wants government to stop move for Tiger Safari Park in Chakkittapara Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148262/vifarm-farmers-foundation-wants-government-to-stop-move-for-tiger-safari-park-in-chakkittapara-panchayat"
published_at: "2023-09-22T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650da5ddd714e_0000_ATTACH__copy_copy.jpg"
keywords: []
---

# ചക്കിട്ടപ്പാറ പഞ്ചായത്തിലെ കടുവ സഫാരി പാര്‍ക്കിനായുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍ 

> **Lead Summary:** **ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ പഞ്ചായത്തിലെ കടുവ സഫാരി പാര്‍ക്കിനായുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍.

## Article Content

**ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ പഞ്ചായത്തിലെ കടുവ സഫാരി പാര്‍ക്കിനായുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട, മുതുകാട് പ്രദേശത്ത് കടുവ സഫാരി പര്‍ക്കെന്ന പ്രോജക്ടിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് മലബാര്‍ വന്യജീവി സങ്കേതത്തെ കടുവാ സങ്കേതമാക്കി മാറ്റുക എന്നതാണ്.

കടുവ സങ്കേതമാക്കി മാറ്റുന്നതോടെ വിദേശ ഫണ്ടുകളും കേന്ദ്രഫണ്ടുകളും എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കടുവ സങ്കേതമാക്കി മാറ്റുന്നതോടെ ബഫര്‍ സോണ്‍ പരിധി 10 കി.മീറ്റര്‍ ദൂരം ഉണ്ടാവുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യും.

രാത്രികാല യാത്ര നിരോധനം അടക്കം മനുഷ്യന്റെ എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും നിയന്ത്രണങ്ങളും നിരോധനങ്ങളും ഉണ്ടാവുമെന്നതില്‍ സംശയമില്ല.

തമിഴ്‌നാട് മുതുമല ടൈഗര്‍ പ്രോജക്ടിന്റെ ഭാഗമായി ഗൂഢല്ലൂര്‍ പന്തല്ലൂര്‍ താലൂക്കുകളിലെ പല ഭാഗങ്ങളിലും ഭൂമി കൈമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ നിരോധനം നിലനില്‍ക്കുകയാണ്.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ കടുവ സഫാരി പാര്‍ക്ക് പ്രോജക്ടില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങള്‍ക്ക് വി.ഫാം നേതൃത്വം നല്‍കുമെന്നും വി.ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148262/vifarm-farmers-foundation-wants-government-to-stop-move-for-tiger-safari-park-in-chakkittapara-panchayat)