---
title: "എഴുപത്തി മൂന്നാമത്തെ ദര്‍ശന പുണ്യത്തിനായ് മാധവ സ്വാമി; ഇത്തവണയും സന്നിധാനത്തേക്ക് "
english_title: "Madhava Swamy with Darshan Punya; To Sannidhanam this time too"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14831/madhava-swamy-with-darshan-punya-to-sannidhanam-this-time-too"
published_at: "2021-12-07T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aef0f87c6c7_kk.jpg"
keywords: []
---

# എഴുപത്തി മൂന്നാമത്തെ ദര്‍ശന പുണ്യത്തിനായ് മാധവ സ്വാമി; ഇത്തവണയും സന്നിധാനത്തേക്ക് 

> **Lead Summary:** **ഉള്ള്യേരി: **വൃശ്ചികം പിറന്നതോടെ തിരക്കിന്റെ നാളുകളാണ് മാധവ സ്വാമിക്ക് എഴുപത്തി മൂന്നാമത്തെ ദര്‍ശന പുണ്യത്തിനായ് മാധവ സ്വാമി ഇത്തവണയും സന്നിധാനത്തേക്ക് പുറപ്പെട്ടു.****

## Article Content

**ഉള്ള്യേരി: **വൃശ്ചികം പിറന്നതോടെ തിരക്കിന്റെ നാളുകളാണ് മാധവ സ്വാമിക്ക് എഴുപത്തി മൂന്നാമത്തെ ദര്‍ശന പുണ്യത്തിനായ് മാധവ സ്വാമി ഇത്തവണയും സന്നിധാനത്തേക്ക് പുറപ്പെട്ടു.****

പരേതനായ ഗുരുസ്വാമി പാലാ കടപ്പാട്ടൂര്‍ വി.എസ് നായരുടെ കൂടെ പതിനേഴാം വയസ്സിലായിരുന്നു കന്നിയാത്ര. അന്ന് പമ്പയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ ഉണ്ടായിരുന്നു.

മരം മുറിച്ചിട്ട് പാലം ആക്കിയതും ചെമ്പുപാത്രത്തില്‍ ആളുകളെ ഇരുത്തിയും ആണ് സ്വാമിമാരെ രക്ഷപ്പെടുത്തിയത്. ചില വര്‍ഷങ്ങളില്‍ ഒന്നില്‍ കൂടുതല്‍ തവണ ദര്‍ശനം നടത്തിയിട്ടുണ്ട്.2004 ശരണ പാതയില്‍ ആന ഇറങ്ങിയപ്പോഴും പത്ത് വര്‍ഷം മുമ്പ് തീപിടുത്തമുണ്ടായ എപ്പോഴും സന്നിധാനത്ത് ഉണ്ടായിരുന്നു.

അറുപത്തിയെട്ടാം തവണ ദര്‍ശനത്തിനു പോയപ്പോള്‍ അഖിലഭാരതീയ അയ്യപ്പസേവാസംഘം സന്നിധാനത്ത് വച്ച് വീരചക്രം നല്‍കി ആദരിച്ചു. 

ഇത് നാട്ടില് തട്ടാം മാരാണ് ചെയ്തു കൊടുക്കുക. . നാട്ടിലെ 9 ക്ഷേത്രങ്ങളില്‍ ഭാരവാഹിയും ആണ്. നാലു വര്‍ഷമായി അയ്യപ്പസേവാ സംഘത്തിന്റെ മെമ്പറായ് പ്രവര്‍ത്തിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14831/madhava-swamy-with-darshan-punya-to-sannidhanam-this-time-too)