---
title: "#manoj | നാടിനു നൊമ്പരമായി മനോജും കുടുംബവും "
english_title: "Manoj and his family need the help of nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148388/manoj-and-his-family-need-the-help-of-nation"
published_at: "2023-09-23T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e8cd614f1b_1_manojj.jpg"
keywords: []
---

# #manoj | നാടിനു നൊമ്പരമായി മനോജും കുടുംബവും 

> **Lead Summary:** **പേരാമ്പ്ര :** കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ 17-ാം വാര്‍ഡില്‍ അഞ്ചാം പീടിക തറമ്മല്‍ അംഗനവാടിക്ക് സമീപം താമസിക്കുന്ന ഉരുച്ചാലില്‍ മീത്തല്‍ മനോജിനും കുടുംബത്തിനും സുമനസ്സുകളുടെ സഹായം വേണം.

## Article Content

**പേരാമ്പ്ര :** കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ 17-ാം വാര്‍ഡില്‍ അഞ്ചാം പീടിക തറമ്മല്‍ അംഗനവാടിക്ക് സമീപം താമസിക്കുന്ന ഉരുച്ചാലില്‍ മീത്തല്‍ മനോജിനും കുടുംബത്തിനും സുമനസ്സുകളുടെ സഹായം വേണം.

കഴിഞ്ഞ 13 വര്‍ഷമായി മാരക രോഗങ്ങളുടെ പിടിയിലാണ് മനോജ്. പ്രമേഹവും വൃക്ക സംബന്ധമായ രോഗങ്ങളും ഈ 48 കാരനെ കിടപ്പു രോഗിയാക്കി മാറ്റിയിരിക്കുകയാണ്.

ഇരു വൃക്കകളും തകരാറിലായി ചികിത്സിക്കാന്‍ പണമില്ലാതെ എന്തു ചെയ്യണം എന്ന അവസ്ഥയിലാണിപ്പോള്‍. എത്രയും വേഗം കിഡ്‌നി മാറ്റി വെക്കണം ഇതിനായി 20 ലക്ഷം രൂപ വേണം ഈ ഭീമമായ തുക ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ്.

നല്ലൊരു ടൈല്‍ മോള്‍ഡിംഗ് തൊഴിലാളിയായിരുന്നു മനോജ്. രോഗങ്ങള്‍ ഓരോന്നായി തന്നെ പ്രാപിക്കാന്‍ തുടങ്ങിയതോടെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആ തൊഴില്‍ നിര്‍ത്തേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായ മനോജന്‍.

നിത്യവൃത്തിക്കായി ഒരു ഓട്ടോറിക്ഷ വാങ്ങി കുടുംബം പുലര്‍ത്തുന്നതിനിടയിലാണ് കോവിഡ് എന്ന മഹാമാരി ലോകത്താകെ എന്ന പോലെ മനോജിന്റെ ജീവിതത്തിലും വില്ലനായി കടന്ന് വന്നത്. ഇതോടെ തൊഴില്‍ ഇല്ലാതാവുകയും വാഹനത്തിന്റെ ലോണ്‍ അടക്കാന്‍ കഴിയാത്തതിനാല്‍ വാഹനവും ഇല്ലാതായി. ഇതിനിടയില്‍ രോഗങ്ങളും മൂര്‍ച്ഛിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ചികിത്സയിലായ മനോജിന് ചികിത്സക്ക് ഭാരിച്ച ചെലവാണ്. ആശുപത്രിയിലേക്ക് പോവുന്നതും മരുന്നുകള്‍ വാങ്ങുന്നതും നാട്ടുകാരുടെ സഹായങ്ങള്‍ കൊണ്ടാണ്.

5 സെന്റ്  ഭൂമി മാത്രമുള്ള അടച്ചുറപ്പില്ലാത്ത വീട്ടില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയും ഒത്ത് കഴിയുകയാണ് ഈ കുടുംബം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച ധനസഹായത്താല്‍ ഭാഗീകമായി നിര്‍മ്മിച്ച ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസവും ഉദാരമതികളുടെ സഹായത്താലാണ് നടന്ന് പോവുന്നത്. മനോജ് വീട്ടില്‍ കിടപ്പിലായതിനാല്‍ ഭാര്യ ലതയ്ക്ക് തൊഴിലെടുക്കാന്‍ പോവാന്‍ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. ഡയാലിസിസ് പോലും ചെയ്യാന്‍ കഴിയാത്ത നിലയിലാണ് മനോജിന്റെ ആരോഗ്യം.

ഈ അവസ്ഥയിലാണ് എത്രയും വേഗം കിഡ്‌നി മാറ്റി വെക്കണം എന്ന നിര്‍ദേശം ഡോക്ടര്‍ പറഞ്ഞത് ഇതിനായി 20 ലക്ഷം രൂപ വേണം ഈ ഭീമമായ തുക ഉണ്ടാക്കാന്‍ സാധിക്കാത്ത ഈ കുടുംബത്തോടൊപ്പം നാട്ടുകാര്‍ ചേര്‍ന്ന്  സഹായിക്കാന്‍ തീരുമാനിച്ചത്.

നാട്ടുകാര്‍ ചേര്‍ന്ന് ഈ കുടുംബത്തെ സഹായിക്കാനായി കൂട്ടായ്മ രൂപീകരിക്കരിച്ചിരുന്നു. ഉദാര മതികളായ സുമനസ്സുകളുടെ സഹായം ഈ കുടുംബത്തിന് അത്യാവശ്യമാണ്.

പേരാമ്പ്ര സൗത്ത് ഇന്ത്യന്‍ ബാങ്കിലെ  A/C NO: 0987053000003285,  IFSC:  SIBL0000987 എന്ന അക്കൗണ്ട് നമ്പറിലേക്കോ, മനോജിന്റെ 8891201521 എന്ന നമ്പറിലേക്കോ 9496851521 എന്ന പി ലതയുടെയോ നമ്പറിലേക്കോ ഗൂഗിള്‍ പേ ആയോ സഹായങ്ങള്‍ കൈമാറാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148388/manoj-and-his-family-need-the-help-of-nation)