---
title: "കടുവ സഫാരി പാര്‍ക്ക് പൂഴിത്തോട് വയനാട് ചുരമില്ലാ ബദല്‍ റോഡ് അട്ടിമറിക്കാനുള്ള ഗൂഢ നീക്കം; കേരളാ കോണ്‍ഗ്രസ് "
english_title: "Convert move to sabotage Tiger Safari Park Puzhithod Wayanad Churamilla alternative road; Kerala Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148433/convert-move-to-sabotage-tiger-safari-park-puzhithod-wayanad-churamilla-alternative-road-kerala-congress"
published_at: "2023-09-23T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650eb458ae385_1_tiger.jpg"
keywords: []
---

# കടുവ സഫാരി പാര്‍ക്ക് പൂഴിത്തോട് വയനാട് ചുരമില്ലാ ബദല്‍ റോഡ് അട്ടിമറിക്കാനുള്ള ഗൂഢ നീക്കം; കേരളാ കോണ്‍ഗ്രസ് 

> **Lead Summary:** **ചക്കിട്ടപ്പാറ: **കടുവ സഫാരി പാര്‍ക്കിനെതിരെ യോഗം ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി.

## Article Content

**ചക്കിട്ടപ്പാറ: **കടുവ സഫാരി പാര്‍ക്കിനെതിരെ യോഗം ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി.

മലബാര്‍ വന്യജീവി സങ്കേതം, ബഫര്‍ സോണ്‍ പ്രഖാപനങ്ങള്‍ തകര്‍ത്ത, തികച്ചും വികസനമുരടിപ്പിലാണ്ടുപോയ മലയോര ജനതയുടെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാനത്തെ ആണിയായിരിക്കും ചക്കിട്ടപാറ പഞ്ചായത്തില്‍ വനം വകുപ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടൈഗര്‍ സഫാരി പാര്‍ക്കെന്ന് കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ചക്കിട്ടപാറയുടെ കിഴക്കന്‍ മലയോര ജനതയുടെ അവസാന പ്രതീക്ഷയായിരുന്നു പൂഴിത്തോട് -വയനാട് ചുരമില്ലാ ബദല്‍ റോഡ് എന്നും ടൈഗര്‍ സഫാരി പാര്‍ക്ക് ചക്കിട്ടപാറ പഞ്ചായത്തില്‍ സ്ഥാപിച്ചാല്‍ ആ പ്രതീക്ഷയും എന്നെന്നേയ്ക്കുമായി അസ്തമിക്കുമെന്നും അവര്‍ പറഞ്ഞു.

പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് അട്ടിമറിക്കാനുള്ള ഗൂഢ നീക്കം മലയോര കര്‍ഷകരെ അണിനിരത്തി പ്രതിരോധിക്കാനും വേണ്ടി വന്നാല്‍ നിയമപരമായി നേരിടാനും യോഗം തീരുമാനമെടുത്തു.

കേരളം കോണ്‍ഗ്രസ് സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം രാജീവ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് വില്‍സണ്‍ തേരകം അധ്യക്ഷത വഹിച്ചു.

എം.ജെ വര്‍ക്കി മേടപ്പള്ളി, ടോമി വള്ളിക്കാട്ടില്‍, ബെന്നി വടക്കേടം, ജോസഫ് ചേന്നം പള്ളി, ഷീന പ്രകാശ്, ബെന്നി കാഞ്ഞിരക്കാട്ടുതൊട്ടിയില്‍, ജോബി എളവക്കുന്നേല്‍, ജോഷി മിറ്റത്തിനാനി, പ്രദീപ് തട്ടുങ്കല്‍, ബെന്നി പെരുമ്പില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148433/convert-move-to-sabotage-tiger-safari-park-puzhithod-wayanad-churamilla-alternative-road-kerala-congress)