---
title: "#accident | കൂനംവള്ളിക്കാവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരുക്ക് "
english_title: "2 injured in collision between car and auto-rickshaw in Koonamvallikau"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148463/2-injured-in-collision-between-car-and-auto-rickshaw-in-koonamvallikau"
published_at: "2023-09-23T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ecac1c53c6_1_acsi.jpg"
keywords: []
---

# #accident | കൂനംവള്ളിക്കാവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരുക്ക് 

> **Lead Summary:** **മേപ്പയ്യൂര്‍ : **അഞ്ചാംപീടികക്കടുത്ത് കൂനംവള്ളിക്കാവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടാള്‍ക്ക് പരുക്ക്.

## Article Content

**മേപ്പയ്യൂര്‍ : **അഞ്ചാംപീടികക്കടുത്ത് കൂനംവള്ളിക്കാവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടാള്‍ക്ക് പരുക്ക്.

മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 56 എസ് 7072 സിഫ്റ്റ് കാറും അഞ്ചാംപീടിക ഭാഗത്തേക്ക് വരുകയായിരുന്ന കെഎല്‍ 77 ബി 9890 സിഎന്‍ജിഓട്ടോയും തമ്മിലാണ് ഇടിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു.

കാറിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. പരിക്കേറ്റവരെ മേപ്പയ്യൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148463/2-injured-in-collision-between-car-and-auto-rickshaw-in-koonamvallikau)