---
title: "പെന്‍ഷന്‍ കുടികശ്ശിക അടിയന്തിരമായി വിതരണം ചെയ്യണം; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍"
english_title: "Pension arrears should be disbursed immediately; Pensioners' Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14859/pension-arrears-should-be-disbursed-immediately-pensioners-association"
published_at: "2021-12-07T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af06782d76b_WATER MARK.JPG"
keywords: []
---

# പെന്‍ഷന്‍ കുടികശ്ശിക അടിയന്തിരമായി വിതരണം ചെയ്യണം; പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

> **Lead Summary:** ** പേരാമ്പ്ര:** കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കുടികശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പേരാമ്പ്ര സബ്ട്രഷറിക്കു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.

## Article Content

** പേരാമ്പ്ര:** കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കുടികശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പേരാമ്പ്ര സബ്ട്രഷറിക്കു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.

പ്രതിഷേധ സമരം ബാബു തത്തക്കാടന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം. രാജന്‍ അധ്യക്ഷനായിരുന്നു.

കേരളേസ്റ്ററ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധര്‍ണ്ണ നടത്തിയത്. കെ.എം. ശ്രീനിവാസന്‍, കെ.കെ. ഗംഗാധരന്‍, വിജയന്‍ പരിയാരത്ത്, യു.കെ. അശോകന്‍, ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

കെ. രാഘവന്‍, കെ.പി. രാധാകൃഷ്ണന്‍, വി.പി. ഇബ്രാഹിം, വി.പി. രഞ്ജിനി, വി.പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14859/pension-arrears-should-be-disbursed-immediately-pensioners-association)