---
title: "37 വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷം വിരമിച്ച അങ്കണവാടി വര്‍ക്കര്‍മാരെ ആദരിച്ചു "
english_title: "Retired Anganwadi Workers Honored after 37 years of outstanding service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14864/retired-anganwadi-workers-honored-after-37-years-of-outstanding-service"
published_at: "2021-12-07T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af095267745_kk.jpg"
keywords: []
---

# 37 വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷം വിരമിച്ച അങ്കണവാടി വര്‍ക്കര്‍മാരെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മുതുവണ്ണാച്ച -പാറക്കെട്ടില്‍ അങ്കണവാടിയില്‍ നിന്നും വിരമിച്ച അങ്കണവാടി വര്‍ക്കര്‍മാരെ ആദരിച്ചു. 37 വര്‍ഷത്തെ മികച്ച സേവനത്തിനു ശേഷം മുതുവണ്ണാച്ച -പാറക്കെട്ടില്‍ അങ്കണവാടിയില്‍ നിന്നും വിരമിച്ച ദേവിയെയും, ടി.കെ ദേവകിയെയുമാണ് ആദരിച്ചത്.

## Article Content

**പേരാമ്പ്ര:** മുതുവണ്ണാച്ച -പാറക്കെട്ടില്‍ അങ്കണവാടിയില്‍ നിന്നും വിരമിച്ച അങ്കണവാടി വര്‍ക്കര്‍മാരെ ആദരിച്ചു. 37 വര്‍ഷത്തെ മികച്ച സേവനത്തിനു ശേഷം മുതുവണ്ണാച്ച -പാറക്കെട്ടില്‍ അങ്കണവാടിയില്‍ നിന്നും വിരമിച്ച ദേവിയെയും, ടി.കെ ദേവകിയെയുമാണ് ആദരിച്ചത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാറക്കെട്ടില്‍ സിയുസിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ് ഇരുവരെയും ആദരിച്ചു.

മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം എന്‍.എസ് നിധീഷ്, ചങ്ങരോത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അരുണ്‍ പെരുമന, എ.ടി രവീന്ദ്രന്‍, എന്‍. നാരായണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14864/retired-anganwadi-workers-honored-after-37-years-of-outstanding-service)