---
title: "പേരാമ്പ്ര കൈതക്കലില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു"
english_title: "The woman was found hanging in her husband's house in Perambra Kaithakkal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14875/the-woman-was-found-hanging-in-her-husbands-house-in-perambra-kaithakkal"
published_at: "2021-12-07T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af17f935d01_kk.jpg"
keywords: []
---

# പേരാമ്പ്ര കൈതക്കലില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് കൈതക്കലില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കൈതക്കല്‍ കാഞ്ഞിലേരി ബിബിലേഷിന്റെ ഭാര്യ വയനാട് പുല്‍പ്പള്ളി സ്വദേശി റിനിഷ ആണ് മരിച്ചത്.

## Article Content

** പേരാമ്പ്ര: **നൊച്ചാട് കൈതക്കലില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കൈതക്കല്‍ കാഞ്ഞിലേരി ബിബിലേഷിന്റെ ഭാര്യ വയനാട് പുല്‍പ്പള്ളി സ്വദേശി റിനിഷ ആണ് മരിച്ചത്.

ഇന്നലെ ഭര്‍ത്തൃഗൃഹത്തില്‍ വീടിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

എട്ട് മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വയനാട്ടിലെ പുല്‍പ്പള്ളിയിലെ വീട്ടില്‍ സംസ്‌കരിക്കും. അച്ഛന്‍ ഷാജഹാന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14875/the-woman-was-found-hanging-in-her-husbands-house-in-perambra-kaithakkal)