---
title: "അഗ്രികള്‍ചറല്‍ ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പേരാമ്പ്ര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു"
english_title: "Agricultural Farm Workers Union AITUC Perambra Unit Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14887/agricultural-farm-workers-union-aituc-perambra-unit-conference"
published_at: "2021-12-07T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af2a2787d59_000 0 NUCLIUS.JPG"
keywords: []
---

# അഗ്രികള്‍ചറല്‍ ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പേരാമ്പ്ര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: ** അഗ്രികള്‍ചറല്‍ ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പേരാമ്പ്ര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: ** അഗ്രികള്‍ചറല്‍ ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസി പേരാമ്പ്ര യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

പേരാമ്പ്ര സീഡ്ഫാമിലെ സ്ഥിരം തൊഴിലാളികളുടെ പിഎഫ്, പെന്‍ഷന്‍ഫണ്ട് എന്നിവ പിടിക്കാന്‍ ആവശ്യമായ നടപടി വേണമെന്നും കാഷ്വല്‍ തൊഴിലാളികള്‍ക്ക് മാസത്തില്‍ 15 ദിവസം തൊഴില്‍ ലഭിക്കാനാവശ്യമായ നടപടിയും സ്വീകരിക്കണമെന്നും ഗവ. അഗ്രികള്‍ചറല്‍ ഫാംവര്‍ക്കേഴ്‌സ് യൂണിയന്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സമ്മേളനം എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാബു കണ്ടോത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ സുരേഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം ശങ്കരന്‍ സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് ബാബു കണ്ടോത്ത്, വൈസ് പ്രസിഡന്റ് പി.എം ശങ്കരന്‍, സെക്രട്ടറി ഇ.പി ഹഫ്‌സത്ത്, ജോയിന്റ് സെക്രട്ടറി കെ. ബിജുലേഷ്, ട്രഷറര്‍ പി. എം. ലതിക എന്നിവര്‍ ഭാരവാഹികളായി 9 അംഗ കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14887/agricultural-farm-workers-union-aituc-perambra-unit-conference)