---
title: "കൂത്താളി ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ച് കെപിഎസ്ടിഎ "
english_title: "KPSTA organizes Koothali Branch Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14903/kpsta-organizes-koothali-branch-conference"
published_at: "2021-12-07T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af39accedbf_kk.jpg"
keywords: []
---

# കൂത്താളി ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ച് കെപിഎസ്ടിഎ 

> **Lead Summary:** **പേരാമ്പ്ര**: കെപിഎസ്ടിഎ കൂത്താളി ബ്രാഞ്ച് സമ്മേളനം കൂത്താളി എയുപി സ്‌കൂളില്‍ വച്ച് നടന്നു. കെപിഎസ്ടിഎ സംസ്ഥാന ഓഡിറ്റര്‍ പി. രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര**: കെപിഎസ്ടിഎ കൂത്താളി ബ്രാഞ്ച് സമ്മേളനം കൂത്താളി എയുപി സ്‌കൂളില്‍ വച്ച് നടന്നു. കെപിഎസ്ടിഎ സംസ്ഥാന ഓഡിറ്റര്‍ പി. രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് ഇ.കെ സുരേഷ് കുമാര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ബ്രാഞ്ച് പ്രസിഡണ്ട് പി.പി സുധ അധ്യക്ഷയായിരുന്നു. സംസ്ഥാന ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ജേതാവ് അര്‍ജുന്‍ സാരംഗിയെ ചടങ്ങില്‍ ആദരിച്ചു.

കെ. സജീഷ്, ചിത്ര രാജന്‍, എം. ബഷീര്‍, ജയപ്രകാശ്, വിനോദ് കുമാര്‍ ലീന കെ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെപിഎസ്ടിഎ കൂത്താളി ബ്രാഞ്ച് സെക്രട്ടറിയായി കെ. ശ്രീരാജ് പസിഡണ്ട് ടി.കെ. റാണി ട്രഷറായി ജി.എന്‍. ദീപ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14903/kpsta-organizes-koothali-branch-conference)