---
title: "ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറിയിരിക്കുകയാണെന്ന് സി.പി.എ അസീസ്"
english_title: "Aziz said the CPM has become the B team of the BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14948/aziz-said-the-cpm-has-become-the-b-team-of-the-bjp"
published_at: "2021-12-07T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af7c9e94c84_WATER MERK  NEW.JPG"
keywords: []
---

# ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറിയിരിക്കുകയാണെന്ന് സി.പി.എ അസീസ്

> **Lead Summary:** ** പേരാമ്പ്ര:** ന്യൂനപക്ഷ വിരുദ്ധനയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറിയിരിക്കുകയാണെന്ന് സി.പി.എ അസീസ്.

## Article Content

** പേരാമ്പ്ര:** ന്യൂനപക്ഷ വിരുദ്ധനയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറിയിരിക്കുകയാണെന്ന് സി.പി.എ അസീസ്.

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിലൂടെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ വിധേയമായ അവകാശങ്ങള്‍ നിഷേധിക്കുന്ന സി.പി.എം ന്യൂനപക്ഷ അവകാശ സംരക്ഷണ ദിനാചരണം നടത്തുന്നത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ കൂടി വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ട തീരുമാനം പിന്‍ വലിക്കുന്നത് വരെ സമരം തുടരും. പേരാമ്പ്ര പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തകസംഗമം(നാട്ടുപച്ച) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.മൊയ്തു അധ്യക്ഷനായി. ഇ .കുഞ്ഞബ്ദുള്ള ജാതിയേരി മുഖ്യ പ്രഭാഷണം നടത്തി. ആര്‍.കെ മുനീര്‍, എം.കെ.സി. കുട്ട്യാലി, പുതുക്കുടി അബ്ദുറഹ്മാന്‍, കെ.പി റസാഖ്, വി.കെ.നാസര്‍, സി.പി. ഹമീദ്, അബ്ദു വളാഞ്ഞി, വാര്‍ഡ് മെമ്പര്‍ റെസ്മിന തങ്കെക്കണ്ടി, വാളാഞ്ഞി ഇബ്രാഹിം, പി.സൂപ്പിമൗലവി, പ്രവാസി മുഹമ്മദ്, എം.കെ.ജമീല, എന്‍.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

സി.പി.ഐ.എം മ്മില്‍നിന്ന് രാജി വെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്ന എം.ടി.നാസറിന് സ്വീകരണം നല്‍കി. കെ.പി.സമീര്‍ സ്വാഗതവും നാഗത്ത് അമ്മത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14948/aziz-said-the-cpm-has-become-the-b-team-of-the-bjp)