---
title: "സായുധസേനാ പതാക ദിനാചരണവും വിമുക്തഭട ബോധവല്‍ക്കരണ സെമിനാറും "
english_title: "Armed Forces Flag Day Celebration and Veterans Awareness Seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14962/armed-forces-flag-day-celebration-and-veterans-awareness-seminar"
published_at: "2021-12-07T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af89563d33e_WATER MERK  NEW.JPG"
keywords: []
---

# സായുധസേനാ പതാക ദിനാചരണവും വിമുക്തഭട ബോധവല്‍ക്കരണ സെമിനാറും 

> **Lead Summary:** ** പേരാമ്പ്ര:** സായുധസേനാ പതാക ദിനാചരണവും വിമുക്തഭട ബോധവല്‍ക്കരണ സെമിനാറും നടന്നു. ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** സായുധസേനാ പതാക ദിനാചരണവും വിമുക്തഭട ബോധവല്‍ക്കരണ സെമിനാറും നടന്നു. ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് നിയോജക മണ്ഡലം എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ നരസിംഹഗുഗാരി ടി.എല്‍ റെഡ്ഡി സായുധസേനാ പതാക ദിനം സന്ദേശം നല്‍കി

. ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡണ്ട് എന്‍.വി മോഹന്‍ദാസ് സാമ്പത്തിക സഹായ വിതരണവും ചെയ്തു. യുദ്ധ സ്മാരക കമ്മിറ്റി പ്രസിഡന്റ് കേണല്‍ ആര്‍.കെ നായര്‍, കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് പ്രസിഡണ്ട് പി ജയദേവന്‍, നാഷണല്‍ എക്‌സ് സര്‍വീസ് കോഡിനേഷന്‍ കമ്മിറ്റി മെമ്പര്‍ വിശ്വനാഥന്‍, പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ജനറല്‍ സെക്രട്ടറി മുരളീധര ഗോപാന്‍, കാലിക്കറ്റ് ഡിഫന്‍സ്ട്രസ്റ്റ് കെയര്‍ പ്രസിഡണ്ട് ടി.കെ അനില്‍, എയര്‍ഫോഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ചാപ്റ്റര്‍ സെക്രട്ടറി എം.ജി രമേഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ് സ്വാഗതവും ജില്ലാ സൈനിക ക്ഷേമ ഓഫീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പി വിനോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14962/armed-forces-flag-day-celebration-and-veterans-awareness-seminar)