---
title: "കോഴിക്കോടിന്റ അഭിമാനമായി മാറി ചങ്ങരോത്ത് സ്വദേശിനി ശില്പ"
english_title: "A native of Changaroth who became the pride of Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149626/a-native-of-changaroth-who-became-the-pride-of-kozhikode"
published_at: "2023-09-28T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651593089d5b0_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# കോഴിക്കോടിന്റ അഭിമാനമായി മാറി ചങ്ങരോത്ത് സ്വദേശിനി ശില്പ

> **Lead Summary:** **പേരാമ്പ്ര: **കേരള സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി കോഴിക്കോടിന്റ അഭിമാനമായി മാറിയ ചങ്ങരോത്തി് സ്വദേശി ശില്പ.

## Article Content

**പേരാമ്പ്ര: **കേരള സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി കോഴിക്കോടിന്റ അഭിമാനമായി മാറിയ ചങ്ങരോത്തി് സ്വദേശി ശില്പ.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കോട്ടയം ജില്ലക്ക് വേണ്ടിയാണ് കേഴിക്കോട്  പേരാമ്പ്ര സ്വദേശിനിയായ ശില്പ മത്സരിച്ചത്. ചങ്ങനാശ്ശേരി അസംപ്ഷ്യൻ കോളെജ് വിദ്യാർത്ഥിനിയാണ് ശില്പ.

കഴിഞ്ഞ വര്‍ഷം,സംസ്ഥാനതല ജൂനിയര്‍ അത് ലറ്റ് മീറ്റില്‍ 5000 മീറ്ററില്‍ ഒന്നാം സ്ഥാനവും 1500 മീറ്ററില്‍ രണ്ടാം സ്ഥാനവും ഈ മിടുക്കി സ്വന്തമാക്കിയിരുന്നു.

ചങ്ങരോത്ത് പഞ്ചായത്തിലെ പടത്തുകടവ് പോലുള്ള ഒരു ഗ്രാമത്തില്‍ നിന്നും ഓടിയോടി അശ്രാന്ത പരിശ്രമത്തിലൂടെയാണ് ശില്പ നേടിയിരിക്കുന്നത്.

ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവര്‍ക്കറായ പുഷ്പയുടേയും തൊഴിലാളിയായ ശശിയുടേയും മകളാണ് ശില്പ. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149626/a-native-of-changaroth-who-became-the-pride-of-kozhikode)