---
title: "ഗാന്ധിജയത്തി ദിനത്തില്‍ ചെറുവണ്ണൂരില്‍ സിബോസിയം "
english_title: "Sibosium at Cheruvannur on Gandhi Jayanti Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149652/sibosium-at-cheruvannur-on-gandhi-jayanti-day"
published_at: "2023-09-28T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515aa3524f53_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ഗാന്ധിജയത്തി ദിനത്തില്‍ ചെറുവണ്ണൂരില്‍ സിബോസിയം 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ന് ചെറുവണ്ണൂരില്‍ 'വര്‍ത്തമാന കാലഘട്ടത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലാണ് സിമ്പോസിയം നടക്കുന്നത്.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ന് ചെറുവണ്ണൂരില്‍ 'വര്‍ത്തമാന കാലഘട്ടത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലാണ് സിമ്പോസിയം നടക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി വി.കണാരന്‍ ചെയര്‍മാനും കെ രവീന്ദ്രന്‍ കണ്‍വീനറും, മലയില്‍ മൊയ്തു ട്രഷററുമായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘരൂപീകരണ യോഗത്തില്‍ എം.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത്, ആര്‍.പി. ഷോഭിഷ്, എം. പി. കുഞ്ഞികൃഷ്ണന്‍, പിലാക്കാട്ട് ശങ്കരന്‍, പട്ടയാട്ട് അബ്ദുള്ള, വിജയന്‍ ആവള, ഇ. പ്രദീപ് കുമാര്‍, പാലിച്ചേരി കുഞ്ഞമ്മദ്, ബാബു ചാത്തോത്ത്, വി.ദാമോദരന്‍, വി.കെ. കുഞ്ഞമ്മദ്, പി. പി. ഗോപാലന്‍, പ്രശാന്ത്, കെ.പി. അരവിന്ദന്‍, സുനി ശ്രീനിലയം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149652/sibosium-at-cheruvannur-on-gandhi-jayanti-day)