---
title: "ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ വ്യാജപ്രചരണം"
english_title: "Fake propaganda against Cheruvannur Service Cooperative Bank"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149658/fake-propaganda-against-cheruvannur-service-cooperative-bank"
published_at: "2023-09-28T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515afe6b52e1_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ വ്യാജപ്രചരണം

> **Lead Summary:** ** പേരാമ്പ്ര:** ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വലിയ ക്രമക്കേടാണെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം ശരിയല്ലെന്നും ബാങ്കിലോ സഹകരണ വകുപ്പിലൊ ഒരു പരാതിയും വന്നിട്ടില്ലെന്നും ഭരണസമിതി വ്യക്തമാക്കി.

## Article Content

** പേരാമ്പ്ര:** ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വലിയ ക്രമക്കേടാണെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം ശരിയല്ലെന്നും ബാങ്കിലോ സഹകരണ വകുപ്പിലൊ ഒരു പരാതിയും വന്നിട്ടില്ലെന്നും ഭരണസമിതി വ്യക്തമാക്കി.

ഓഡിറ്റിലോ മറ്റ് പരിശോധനകളിലോ മറ്റ് ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഇടപാടുകാര്‍ക്കും അംഗങ്ങള്‍ക്കും ആശങ്ക വേണ്ടതില്ല. ബാങ്ക് വര്‍ഷങ്ങളായി ലാഭത്തിലാണ്.

സമൂഹ മാധ്യമത്തിലടക്കം അടിസ്ഥാനമില്ലാത്ത പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും പ്രസിഡന്റ് കെ.ശ്രീധരന്‍, വൈസ് പ്രസിഡന്റ് ടി.കെ.ശശീന്ദ്രന്‍, സെക്രട്ടറി കെ.ബാബു, ഡയറക്ടര്‍ കെ.എം.രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബാങ്കിന്റെ മുയിപ്പോത്ത് ശാഖയില്‍ സ്വര്‍ണ പണയ വായ്പയെടുക്കാന്‍ വെച്ച സ്വര്‍ണത്തില്‍ നാല് ഗ്രാം മോതിരം കാണാതായ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബാങ്ക് ഭരണ സമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണം വെച്ച ഒരു പാക്കറ്റില്‍ മോതിരം കുറവുള്ളതായി അടുത്തിടെ കണ്ടത്തിയിരുന്നുവെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അതില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ച ബാങ്ക് ഗൗരമായി കാണുകയും ജീവനക്കാരനായ രാജനെ സസ്പന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആദ്യം മുയിപ്പോത്ത് ശാഖാ മാനേജറെയും സസ്പന്റ് ചെയ്തിരുന്നുവെങ്കിലും അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന കണ്ടതിനാല്‍ തിരിച്ചെടുക്കുകയായിരുന്നു. മോതിരത്തിന്റെ നഷ്ടം പണയം വെച്ചയാള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149658/fake-propaganda-against-cheruvannur-service-cooperative-bank)