---
title: "ഭരണത്തിന്റെ തണലില്‍ സി.പി.എം കേരളത്തെ കലാപ ഭൂമിയാക്കുന്നു: കെ.പി ശ്രീശന്‍ "
english_title: "CPM turns Kerala into a riot ground in the shadow of the regime: KP Sreesan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14968/cpm-turns-kerala-into-a-riot-ground-in-the-shadow-of-the-regime-kp-sreesan"
published_at: "2021-12-07T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af9525e7bbc_WATER MERK  NEW.JPG"
keywords: []
---

# ഭരണത്തിന്റെ തണലില്‍ സി.പി.എം കേരളത്തെ കലാപ ഭൂമിയാക്കുന്നു: കെ.പി ശ്രീശന്‍ 

> **Lead Summary:** **പേരാമ്പ്ര** : ഭരണത്തിന്റെ തണലില്‍ നിന്ന് കൊണ്ട് സിപിഎം കേരളത്തിലെ തീവ്രവാദ ശക്തികളുമായി കൈകോര്‍ത്ത് കൊണ്ട് കേരളത്തെ കലാപ ഭൂമിയാക്കുകയാണെന്ന് ബിജെപി നാഷണല്‍ കൗണ്‍സില്‍ മെംമ്പര്‍ കെ.പി ശ്രീശന്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര** : ഭരണത്തിന്റെ തണലില്‍ നിന്ന് കൊണ്ട് സിപിഎം കേരളത്തിലെ തീവ്രവാദ ശക്തികളുമായി കൈകോര്‍ത്ത് കൊണ്ട് കേരളത്തെ കലാപ ഭൂമിയാക്കുകയാണെന്ന് ബിജെപി നാഷണല്‍ കൗണ്‍സില്‍ മെംമ്പര്‍ കെ.പി ശ്രീശന്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ കേരളവും പെട്രോള്‍ ഡീസല്‍ നികുതി കുറക്കണമെന്നാവശ്യപെട്ടു കൊണ്ട് പേരാമ്പ്രയില്‍ ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീവ്രവാദ ശക്തികളുമായും ഗുണ്ടാ മാഫിയകളുമായും ചേര്‍ന്ന് കൊണ്ട് കേരളത്തിന്റെ തെരുവോരത്ത് കലാപമഴിച്ച് വിട്ടു കൊണ്ടിരിക്കുകയാണ.് ഇത് കേരളത്തെ പഴയ കാശ്മീരാക്കാനുളള ശ്രമമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ബി.ജെ.പി പേരാമ്പ്ര മണ്ഢലം പ്രസിഡന്റ് കെ.കെ രജീഷ് അദ്ധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, തറ മല്‍ രാഗേഷ്, കെ. അനൂപ്, കെ രാഘവന്‍, ഏ ബാലചന്ദ്രന്‍, ശ്രീജിത്ത് കല്ലോട്, എം പ്രകാശന്‍, ബാബു പുതു പറമ്പില്‍, ജൂബിന്‍ ബാലകൃഷ്ണന്‍, സി.കെ ലീല, കെ.എം ബാലകൃഷ്ണന്‍, ടി.കെ രജീഷ് എന്നിവര്‍ സംസാരിച്ചു.

ബിനു നാഗത്ത്, ടി.എം ഹരിദാസ്, കെ.കെ. സജീവന്‍, ബിനീഷ് എടവാട്, എം.ജി വേണു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14968/cpm-turns-kerala-into-a-riot-ground-in-the-shadow-of-the-regime-kp-sreesan)