---
title: "കടിയങ്ങാട് കക്കൂസ് മാലിന്യം പൊതു ഇടത്തില്‍ തള്ളി "
english_title: "In Kadiangad town, toilet waste was flushed into the field and public drain in front of the Juma Masjid."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149684/in-kadiangad-town-toilet-waste-was-flushed-into-the-field-and-public-drain-in-front-of-the-juma-masjid"
published_at: "2023-09-29T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65162e9e4767d_1_KAKKOOS_KGD.jpg"
keywords: []
---

# കടിയങ്ങാട് കക്കൂസ് മാലിന്യം പൊതു ഇടത്തില്‍ തള്ളി 

> **Lead Summary:** ** കടിയങ്ങാട് :** കടിയങ്ങാട് അങ്ങാടിയില്‍ ജുമ മസ്ജിദിന്റെ മുന്‍വശത്തായി വയലിലേക്കും പൊതു തോട്ടിലേക്കും കക്കൂസ് മാലിന്യം ഒഴുക്കി. കടിയങ്ങാട് ടൗണില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ കക്കൂസ് മാലിന്യമാണ് ഒഴുക്കിയത്.

## Article Content

** കടിയങ്ങാട് :** കടിയങ്ങാട് അങ്ങാടിയില്‍ ജുമ മസ്ജിദിന്റെ മുന്‍വശത്തായി വയലിലേക്കും പൊതു തോട്ടിലേക്കും കക്കൂസ് മാലിന്യം ഒഴുക്കി. കടിയങ്ങാട് ടൗണില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ കക്കൂസ് മാലിന്യമാണ് ഒഴുക്കിയത്.

കടുത്ത ദുര്‍ഗന്ധത്തെത്തുടര്‍ന്ന് നാട്ടുകാരും കടിയങ്ങാട് അങ്ങാടിയിലെ കച്ചവടക്കാരും പ്രതിഷേധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പേരാമ്പ്ര പൊലീസും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കെട്ടിട ഉടമക്കെതിരെ കേസ് കൊടുക്കുമെന്നും ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ഭാഗങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളും പ്രദേശങ്ങളും ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായത്തോടെ പരിശോധന നടത്തുമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149684/in-kadiangad-town-toilet-waste-was-flushed-into-the-field-and-public-drain-in-front-of-the-juma-masjid)