---
title: "അലങ്കാര്‍ ഹെല്‍ത്ത് കെയറില്‍ സൗജന്യ ശിശുരോഗ ക്യാമ്പ് "
english_title: "Free Pediatric Camp at Alangar Healthcare at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149741/free-pediatric-camp-at-alangar-healthcare-at-perambra"
published_at: "2023-09-29T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651677f488de0_1_adss.JPG"
keywords: []
---

# അലങ്കാര്‍ ഹെല്‍ത്ത് കെയറില്‍ സൗജന്യ ശിശുരോഗ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര അലങ്കാര്‍ ഹെല്‍ത്ത് കെയറില്‍ സൗജന്യ ശിശുരോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര അലങ്കാര്‍ ഹെല്‍ത്ത് കെയറില്‍ സൗജന്യ ശിശുരോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ശിശുരോഗ വിദഗ്ദ്ധ ഡോക്ടര്‍ ആതിര നയിക്കുന്ന സൗജന്യ ശിശുരോഗ ക്യാമ്പ് സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെയാണ് നടത്തുക.

വിട്ടുമാറാത്ത ജലദോഷം, പനി, കുട്ടികളിലെ ചെവിവേദന, അലര്‍ജി, ആസ്ത്മ, ചര്‍മ്മ രോഗങ്ങള്‍, വയറിളക്കം, വയറുവേദന, വയറുസ്തംഭനം, കാലുവേദന, വിരശല്യം, വിളര്‍ച്ച, തൂക്കക്കുറവ്, പ്രായത്തിനൊത്ത ഉയരക്കുറവ്, വിശപ്പില്ലായ്മ, പെരുമാറ്റ വൈകല്യങ്ങള്‍, അപസ്മാരം, വാശി, വളര്‍ച്ചഘട്ടങ്ങളിലെ പ്രശ്‌നങ്ങള്‍, കഴുത്തുറയ്ക്കായ്മ, പ്രതികരണക്കുറവ്, ഇരുത്തം നടത്തം എന്നിവയില്‍ കാലതാമസം, കേള്‍വിക്കുറവ് എന്നിവ പരിഹരിക്കുന്നതാണ്.

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 88 91 52 69 66 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149741/free-pediatric-camp-at-alangar-healthcare-at-perambra)