---
title: "#Poozhithode- Wayanad Alternative Road| പൂഴിത്തോട്- വയനാട് ബദല്‍ റോഡ്; നിവേദനവുമായി സമരസമിതി പ്രവര്‍ത്തകര്‍ "
english_title: "Poozhithode- Wayanad Alternative Road; Workers of the strike committee with the petition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149858/poozhithode-wayanad-alternative-road-workers-of-the-strike-committee-with-the-petition"
published_at: "2023-09-29T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516e10f47c41_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# #Poozhithode- Wayanad Alternative Road| പൂഴിത്തോട്- വയനാട് ബദല്‍ റോഡ്; നിവേദനവുമായി സമരസമിതി പ്രവര്‍ത്തകര്‍ 

> **Lead Summary:** പൂഴിത്തോട്- വയനാട് ബദല്‍ റോഡിന്റെ പൂഴിത്തോട് മുതല്‍ കോഴിക്കോട് വനാതിര്‍ത്തി വരെയുള്ള ഭാഗത്തിന്റെ സര്‍വ്വേ നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണം എന്നാ ആവശ്യവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.

## Article Content

പൂഴിത്തോട്- വയനാട് ബദല്‍ റോഡിന്റെ പൂഴിത്തോട് മുതല്‍ കോഴിക്കോട് വനാതിര്‍ത്തി വരെയുള്ള ഭാഗത്തിന്റെ സര്‍വ്വേ നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണം എന്നാ ആവശ്യവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ കലക്ടറുടെ ചേമ്പറിലെത്തിയാണ് നിവേദനം നല്‍കിയത്.

ഈ കൂടിക്കാഴ്ചയില്‍ കര്‍മസമിതി ഭാരവാഹികള്‍ ആയ സമരസമിതി ചെമ്പനോടാ മേഖല ചെയര്‍മാന്‍ കെ.എ ജോസകുട്ടി, സമരസമിതി പൂഴിത്തോട് മേഖല ചെയര്‍മാന്‍ സി.കെ ശശി, അമ്പാട്ട് അപ്പച്ചന്‍, ജീമോന്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ വികസന സമിതി യോഗത്തില്‍ ഈ കാര്യം ചര്‍ച്ച ചെയ്യാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

വര്‍ഷങ്ങളായി വയനാട് കോഴിക്കോട് ജില്ലയിലെ ആളുകളുടെ ആവശ്യമാണ് പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് എന്നത്. രണ്ട് ജില്ലകളുടെയും അതിര്‍ത്തി വരെ നിലവില്‍ റോഡ് നിര്‍മ്മിച്ചിട്ടുമുണ്ട്.

ഇതിനിടയില്‍ വരുന്ന വനമേഖലയിലൂടെ റോഡ് കടന്നുപോവുന്നതാണ് കേന്ദ്ര വനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതിരിക്കാന്‍ കാരണം.

കഴിഞ്ഞ ദിവസം വയനാട് ജില്ലാ ഭരണകൂടം റോഡിനായ് ജില്ല അതിര്‍ത്തി വരെ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇതോടെ കോഴിക്കോട് ജില്ലയിലും സര്‍വ്വേ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമതി ഇത് സംബന്ധിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149858/poozhithode-wayanad-alternative-road-workers-of-the-strike-committee-with-the-petition)