---
title: "പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്‌റ്റേറ്റില്‍  സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു"
english_title: "India's first Science Park at Plantation Corporation's Perambra Estate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149877/indias-first-science-park-at-plantation-corporations-perambra-estate"
published_at: "2023-09-29T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516ef47698c3_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്‌റ്റേറ്റില്‍  സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു

> **Lead Summary:** **പേരാമ്പ്ര :** ഗോകുലം നാച്ചര്‍ വെഞ്ചുറ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു. എസ്ട്രാജിക്ലബാണ് പദ്ധതി ഒരുക്കുന്നത്.

## Article Content

**പേരാമ്പ്ര :** ഗോകുലം നാച്ചര്‍ വെഞ്ചുറ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു. എസ്ട്രാജിക്ലബാണ് പദ്ധതി ഒരുക്കുന്നത്.

100 കോടി ചിലവില്‍ ഒരുക്കുന്ന സയന്‍സ് പാര്‍ക്ക് ശാസ്ത്ര കുതകികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന രീതിലാണ്. ശാസ്ത്ര തത്വങ്ങളെ പ്രായോഗികരീതിയില്‍ അവതരിപ്പിക്കുന്ന ഇന്ത്വയിലെ ആദ്യത്തെ സയന്‍സ് പാര്‍ക്കാണിത്.

കുട്ടികള്‍ എഴുതുന്ന പെന്‍സില്‍ മുതല്‍ ആകാശത്തിലേയ്ക്ക് പറന്നുയരുന്ന റോക്കറ്റ് വരെയുള്ള പതിനായിര കണക്കിന് ആശയങ്ങളുടെ ആവിഷ്‌ക്കാരമായിരിക്കു ഒരുക്കപ്പെടുന്ന സയന്‍സ് പാര്‍ക്ക്.

ലോകത്തിലെ തന്നെ പ്രമുഖ ശാസ്ത്രീയ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ഈ പാര്‍ക്ക് പ്രവര്‍ത്തിക്കുക. കൂടാതെ ബിസി മുതല്‍ ഇന്ന് വരെയുള്ള അറിവുകളുടെ നൂറ്റാണ്ടുകള്‍ തിരിച്ചുള്ള വികസനത്തിന്റെ പൂര്‍ണ്ണ ചുരുള്‍ നിവര്‍ത്തുന്ന കാഴ്ച്ചകള്‍ ഇവിടെ ഉണ്ടാവും.

ഡയറക്ടര്‍ കോശി, ഡോ. ജോസഫ് ഡിഫെര്‍ണ്ണാണ്ടസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, സി പി ഐ നേതാവ് ഏ.ജി രാജന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149877/indias-first-science-park-at-plantation-corporations-perambra-estate)