---
title: "ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര താലൂക്കാശുപത്രി "
english_title: "Perambra Taluka Hospital organized lifestyle disease diagnosis camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150016/perambra-taluka-hospital-organized-lifestyle-disease-diagnosis-camp"
published_at: "2023-09-30T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517d2206348d_1_aqww.jpg"
keywords: []
---

# ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര താലൂക്കാശുപത്രി 

> **Lead Summary:** ** പേരാമ്പ്ര:** ലോക ഹൃദയദിനത്തോടനുബന്ധിച്ച് പേരാമ്പ്ര താലൂക്കാശുപത്രിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പും കാഴ്ച പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ലോക ഹൃദയദിനത്തോടനുബന്ധിച്ച് പേരാമ്പ്ര താലൂക്കാശുപത്രിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പും കാഴ്ച പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശശികുമാര്‍ പേരാമ്പ്ര നിര്‍വ്വഹിച്ചു. ജോയന്റ് ആര്‍ടിഒ പി.പി. രാജന്‍ അധ്യക്ഷത വഹിച്ചു.

എസ്ടിഎസ് സൗമ്യ, ഡയറ്റീഷ്യന്‍ ആഷിമ, ഓഫ് ടോമടിസ്റ്റ് പ്രദീപന്‍ ജെഎച്ച്‌ഐമാരായ അനൂപ്, ചിഞ്ചു, അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.

എംഎല്‍ എസ്പി മാരായ ശരണ്യ, രജീഷ, അശ്വനി, എന്‍സിഡി സ്റ്റാഫ്‌നേഴ്‌സ് ശരണ്യ എന്നിവര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.പി സുരേഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150016/perambra-taluka-hospital-organized-lifestyle-disease-diagnosis-camp)