---
title: "മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ മുനീബ് അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Muneeb Commemoration was organized by Fishermen's Union at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150035/muneeb-commemoration-was-organized-by-fishermens-union-at-perambra"
published_at: "2023-09-30T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517e3568be7f_1_fish.JPG"
keywords: []
---

# മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ മുനീബ് അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ (എസ്ടിയു) മുനീബ് അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ (എസ്ടിയു) മുനീബ് അനുസ്മരണം സംഘടിപ്പിച്ചു.

സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട് അഡ്വ: എം. റഹ് മത്തുള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

'ഇന്ത്യാസഖ്യം' മാതൃകയില്‍ തൊഴിലാളികളുടെ മുന്നണി രൂപീകരിച്ച് മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ഏകീകൃത രൂപം കാണണമെന്ന് അദേഹം പറഞ്ഞു.

എം.കെ. സികുട്ട്യാലി അധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, ജുനൈദ് കോട്ടക്കല്‍, ആര്‍.കെ. മുനീര്‍, ടി.കെ ഇബ്രാഹിം, കല്ലൂര്‍ മുഹമ്മദലി, ടി.പി മുഹമ്മദ്, പുതുക്കുടി അബ്ദു റഹിമാന്‍, സി.പി. കുഞ്ഞമ്മത്, കുന്നത്ത് അസീസ്, കെ.പി റസാഖ്, സി.പി ഹമീദ്, മൊയ്തീന്‍ പേരാമ്പ്ര, ആര്‍.കെ. മുഹമ്മദ്, ചന്ദ്രന്‍ കല്ലൂര്‍, എന്‍.കെ അസീസ്, സി. മൊയ്തു, എന്‍.കെ സല്‍മ, മൊയ്തു പുറമണ്ണില്‍, എം.എം സലാം, കൂത്താളി ഷാജി, കോമത്ത് കുഞ്ഞി മൊയ്തി, സക്കീന ഗഫൂര്‍, സലീന ഷമീര്‍, എം.കെ. ബുഷ്‌റ എന്നിവര്‍ സംസാരിച്ചു.

കെ.ടി കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുബീസ് ചാലില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150035/muneeb-commemoration-was-organized-by-fishermens-union-at-perambra)