---
title: "ഹൃദയത്തെ അറിഞ്ഞ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരും ജനപ്രതിനിധികളും "
english_title: "Employees and people's representatives of Cheruvannur grama panchayat knowing the heart"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150056/employees-and-peoples-representatives-of-cheruvannur-grama-panchayat-knowing-the-heart"
published_at: "2023-09-30T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517fa8c0b90b_0000_ATTACH__HEART.JPG"
keywords: []
---

# ഹൃദയത്തെ അറിഞ്ഞ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരും ജനപ്രതിനിധികളും 

> **Lead Summary:** **ചെറുവണ്ണൂര്‍ :** സ്വന്തം ഹൃദയത്തെ അറിയാന്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ലോക ഹൃദയ ദിനം സഹായകമായി.

## Article Content

**ചെറുവണ്ണൂര്‍ :** സ്വന്തം ഹൃദയത്തെ അറിയാന്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ലോക ഹൃദയ ദിനം സഹായകമായി.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിന്റെയും ആവള കുടുംബാരോഗ്യ േകന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ഹൃദയ പരിശോധനയും ബോധവല്‍ക്കരണ ക്ലാസും നടത്തി.

    പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷാ ഗണേഷ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി. മോനിഷ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.പി. ബിജു, എ.കെ. ഉമ്മര്‍, ഇ.ടി. ഷൈജ, പി. മുംതാസ്, അസിസ്റ്റന്റ് സെക്രട്ടറി രാജീവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.കെ. രാജു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ ഷിബു എന്നിവര്‍ സംസാരിച്ചു.

പരിശോധനയ്ക്ക് ജെഎച്ച്‌ഐ അബ്ദുള്‍ ഹമീദ്, എംഎല്‍എസ്പിമാരായ വിപിന, രതിന, അമൃത എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150056/employees-and-peoples-representatives-of-cheruvannur-grama-panchayat-knowing-the-heart)