---
title: "ധീര ജവാന്‍ മിഥുന്‍ സത്യന്റെ ഒന്നാം ഓര്‍മ്മ ദിനത്തില്‍ സ്മൃതി മണ്ഡപത്തില്‍ മൗന പ്രാര്‍ത്ഥനയും പുഷ്പ്പാര്‍ച്ചനയും നടത്തി"
english_title: "On the first day of remembrance of the brave jawan Mithun Sathyan, silent prayers and flower-laying were performed at the Smriti Mandapam."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15013/on-the-first-day-of-remembrance-of-the-brave-jawan-mithun-sathyan-silent-prayers-and-flower-laying-were-performed-at-the-smriti-mandapam"
published_at: "2021-12-08T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b044c29fa75_0000 WATERMARK.jpg"
keywords: []
---

# ധീര ജവാന്‍ മിഥുന്‍ സത്യന്റെ ഒന്നാം ഓര്‍മ്മ ദിനത്തില്‍ സ്മൃതി മണ്ഡപത്തില്‍ മൗന പ്രാര്‍ത്ഥനയും പുഷ്പ്പാര്‍ച്ചനയും നടത്തി

> **Lead Summary:** **കോഴിക്കോട്:** ധീര ജവാന്‍ മിഥുന്‍ സത്യന്റെ ഒന്നാം ഓര്‍മ്മ ദിനത്തില്‍ അനുസ്മരണയോഗം നടത്തി. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ കക്കോട് ബദിരൂര്‍ വസതിയിലെ സ്മൃതി മണ്ഡപത്തില്‍ മൗന പ്രാര്‍ത്ഥനയും പുഷ്പ്പാര്‍ച്ചനയും നടത്തി.

## Article Content

**കോഴിക്കോട്:** ധീര ജവാന്‍ മിഥുന്‍ സത്യന്റെ ഒന്നാം ഓര്‍മ്മ ദിനത്തില്‍ അനുസ്മരണയോഗം നടത്തി. കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ കക്കോട് ബദിരൂര്‍ വസതിയിലെ സ്മൃതി മണ്ഡപത്തില്‍ മൗന പ്രാര്‍ത്ഥനയും പുഷ്പ്പാര്‍ച്ചനയും നടത്തി.

അനുസ്മരണ യോഗത്തില്‍ കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ പ്രസിഡന്റ് ടി.കെ. അനില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ. സരീഷ് നന്ദിയും പറഞ്ഞു.

വൈസ് പ്രസിഡന്റ് ഗിരീഷ് നായര്‍ കക്കോടി, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ നിഖില്‍ പന്തീരാങ്കാവ്, സുധീഷ് മൊകവൂര്‍, നികേഷ് കടിയങ്ങാട്, കൗണ്‍സില്‍ മെമ്പര്‍മാരായ ലത്തീഫ് ചെറുകുളം, ശരത് ചെങ്ങോട്ട്കാവ്, നന്ദു മൂലാട് തുടങ്ങി ട്രസ്റ്റിന്റെ 50 ഓളം മെമ്പര്‍മാരും നാട്ടുകാരും മിഥുന്‍ സത്യന്റെ ബന്ധുക്കളും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15013/on-the-first-day-of-remembrance-of-the-brave-jawan-mithun-sathyan-silent-prayers-and-flower-laying-were-performed-at-the-smriti-mandapam)