---
title: "മഹിള കോണ്‍ഗ്രസ് ഉല്‍സാഹ് ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ "
english_title: "Mahila Congress Ulsah Block Head Convention at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150271/mahila-congress-ulsah-block-head-convention-at-perambra"
published_at: "2023-10-01T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65194cd45f4b3_1_kvn.jpg"
keywords: []
---

# മഹിള കോണ്‍ഗ്രസ് ഉല്‍സാഹ് ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ 

> **Lead Summary:** ** പേരാമ്പ്ര:** മഹിള കോണ്‍ഗ്രസ് ഉല്‍സാഹ് ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എംപി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** മഹിള കോണ്‍ഗ്രസ് ഉല്‍സാഹ് ബ്ലോക്ക് തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എംപി പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ലീഫ് ഹൗസിലെ ചോറ് പാത്രത്തില്‍ ഒന്നിലേറെ കറുത്ത വറ്റുകള്‍ ഉണ്ടെന്നും അത് എടുത്തു കളയാന്‍ ഗോവിന്ദന്‍ മാഷ് തയ്യാറാവണമെന്നും അവർ പറഞ്ഞു.

പിണറായിയുടെ തുടര്‍ ഭരണത്തില്‍ കറുത്ത വറ്റുകളുടെ തേര്‍വാഴ്ചയാണ്. കരിവന്നൂര്‍ ബാങ്ക് മുതല്‍ പോളിറ്റ് ബ്യൂറോയില്‍ വരെ കറുത്ത വറ്റുകള്‍ ഉണ്ട്, അത് വെളിപ്പിച്ചെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കാരനെ ഓഫീസില്‍ സംരക്ഷിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷനില്‍ മഹിളാ കോണ്‍ഗ്രസ് പേരാമ്പ്ര ബോക്ക് പ്രസിഡന്റ്  എം സൈറാബാനു അധ്യക്ഷത വഹിച്ചു.

കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ്  ഗൗരി പുതിയോത്ത്, മിനി വട്ടക്കണ്ടി, ഗിരിജ ശശി, ജാനു കണിയാങ്കണ്ടി, ആലീസ് മാത്യു, സത്യന്‍ കടിയങ്ങാട്, കെ മധുകൃഷ്ണന്‍, രാജന്‍ മരുതേരി, എസ് സുനന്ദ്, ജസ്മിന എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി ഒ.പി ശ്രീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ മല്ലിക നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150271/mahila-congress-ulsah-block-head-convention-at-perambra)