---
title: "ചാവട്ട് മഹല്ല് നബിദിന പ്രോഗ്രാം; മെഹ്ഫിലെ ത്വയ്ബ 2023 "
english_title: "Chavat Mahal Prophet Day Program; Tayba 2023 in Mehf"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150314/chavat-mahal-prophet-day-program-tayba-2023-in-mehf"
published_at: "2023-10-01T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65197533282c1_1_mahall.jpg"
keywords: []
---

# ചാവട്ട് മഹല്ല് നബിദിന പ്രോഗ്രാം; മെഹ്ഫിലെ ത്വയ്ബ 2023 

> **Lead Summary:** **മേപ്പയ്യൂര്‍: **ചാവട്ട് മഹല്ല് കമ്മിറ്റി നാലുദിവസമായി നടത്തപ്പെടുന്ന നബിദിന പ്രോഗ്രാം-മെഹ്ഫിലെ ത്വയ്ബ 2023 ന്റെ ഭാഗമായി ദഫ് പ്രദര്‍ശനവും, ബുര്‍ദ്ദ ആന്റ് ഖവാലി മദ്ഹ് ഗാനവും സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ചാവട്ട് മഹല്ല് കമ്മിറ്റി നാലുദിവസമായി നടത്തപ്പെടുന്ന നബിദിന പ്രോഗ്രാം-മെഹ്ഫിലെ ത്വയ്ബ 2023 ന്റെ ഭാഗമായി ദഫ് പ്രദര്‍ശനവും, ബുര്‍ദ്ദ ആന്റ് ഖവാലി മദ്ഹ് ഗാനവും സംഘടിപ്പിച്ചു.

മഹല്ല് പ്രസിഡന്റ്  പി കുഞ്ഞമ്മത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ.എസ് ദാരിമി അധ്യക്ഷത വഹിച്ചു.

മഹല്ല് ഖത്തീബ് വി.കെ ഇസ്മായില്‍ മന്നാനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മഹല്ല് സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍, ട്രഷറര്‍ പി അബ്ദുള്ള എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

തുടര്‍ന്ന് രിഫാഈ ദഫ് സംഘം എലങ്കമല്‍ ദഫ് പ്രദര്‍ശനവും, നന്തി ദാറുസ്സലാം ദഅ് വ കോളേജ് ടീം ബുര്‍ദ ആന്റ് ഖവാലി മദ്ഹ് ഗാനവും ആലപിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ ഇ.എ നവാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ സി.കെ ഉമ്മര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150314/chavat-mahal-prophet-day-program-tayba-2023-in-mehf)