---
title: "വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഗാന്ധിമാര്‍ഗം "
english_title: "Vengapatta Govt.: Gandhi Margam which lasts for two months in high school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150424/vengapatta-govt-gandhi-margam-which-lasts-for-two-months-in-high-school"
published_at: "2023-10-02T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a4bda3b74f_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഗാന്ധിമാര്‍ഗം 

> **Lead Summary:** **പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ ഗാന്ധി ജയന്തിദിന പരിപാടികളുടെ ഭാഗമായി രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഗാന്ധിമാര്‍ഗത്തിന് തുടക്കമായി. ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണകഥ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ ഗാന്ധി ജയന്തിദിന പരിപാടികളുടെ ഭാഗമായി രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഗാന്ധിമാര്‍ഗത്തിന് തുടക്കമായി. ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണകഥ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്തു.

ഗാന്ധിപഥം തേടി യാത്രയില്‍ പങ്കെടുത്ത സ്‌കൂളിലെ വിദ്യാര്‍ഥി വ്യാസ് വിജയന് ആത്മകഥ കൈമാറിക്കൊണ്ട് കൂത്താളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം. അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ജീവിതത്തെ ആധാരമാക്കി ക്വിസ് മല്‍സരം, ഉപന്യാസരചന, ഡിജിറ്റല്‍ മാഗസിന്‍ തയ്യാറാക്കല്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗാന്ധിജിയെ പറ്റി ആഴത്തില്‍ പഠിക്കാനും മനസിലാക്കാനും അവസരം ഒരുക്കുകയാണ് ദ്വിമാസ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.

മല്‍സര പരിപാടിയില്‍ വിജയികളായവരെയും മറ്റ് തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗുജറാത്തിലെ സബര്‍മതി ആശ്രമവും മറ്റ് ഗാന്ധി സ്മാരകങ്ങളും കാണാന്‍ അവസരം ഒരുക്കും.

അബ് ഫ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഇല്യാസ് കണ്ണിപ്പൊയിലാണ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മകഥയും സബര്‍മതി ആശ്രമ യാത്രയും ഒരുക്കുന്നത്ത്. വാര്‍ഡ് മെമ്പര്‍ ടി. രാജശ്രീ മുഖ്യ അതിഥിയായി.

സിനിമാ -സീരിയല്‍ നടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പ്രധാനധ്യാപകന്‍ യൂസഫ് നടുവണ്ണൂര്‍ സ്വാഗതം പറഞ്ഞു.

പിടിഎ പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയര്‍മാന്‍ എം. രജീഷ്, എംപിടിഎ പ്രസിഡണ്ട് ശ്രീകല എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ഡി. ജയന്‍ നന്ദി പറഞ്ഞു. അബ്ഫ ഇന്റര്‍നാഷണലിന് സ്‌ക്കൂളിന്റെ സ്‌നേഹേപഹാരം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150424/vengapatta-govt-gandhi-margam-which-lasts-for-two-months-in-high-school)