---
title: "ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ വാട്ടര്‍ പ്യൂരിഫയറും പരിശോധന മുറിയും ഉദ്ഘാടനം ചെയ്തു "
english_title: "Cheruvannur Govt. Water purifier and examination room inaugurated in Ayurvedic hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150451/cheruvannur-govt-water-purifier-and-examination-room-inaugurated-in-ayurvedic-hospital"
published_at: "2023-10-02T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a5fbe6dbcf_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ വാട്ടര്‍ പ്യൂരിഫയറും പരിശോധന മുറിയും ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലേക്ക് കെ.ടി നാരായണന്റെ സ്മരണാര്‍ത്ഥം കുടുംബം നല്‍കിയ വാട്ടര്‍ പ്യൂരിഫയര്‍ സ്വീകരിക്കലും രോഗി പരിശോധനയ്ക്കായി ചെറുവണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണത്തോടെ നിര്‍മ്മിച്ച പരിശോധന മുറിയുടെയും ഉദ്ഘാടനവും ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍: **ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലേക്ക് കെ.ടി നാരായണന്റെ സ്മരണാര്‍ത്ഥം കുടുംബം നല്‍കിയ വാട്ടര്‍ പ്യൂരിഫയര്‍ സ്വീകരിക്കലും രോഗി പരിശോധനയ്ക്കായി ചെറുവണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണത്തോടെ നിര്‍മ്മിച്ച പരിശോധന മുറിയുടെയും ഉദ്ഘാടനവും ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ് അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുകേഷ് കുമാര്‍ ജി.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എച്ച്എംസി മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, പഞ്ചായത്ത് അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോനിഷ, പിലാക്കാട്ട് ശങ്കരന്‍, എന്‍.കെ വത്സന്‍, കരീം കോച്ചേരി, പി.പി ദാമോദരന്‍, ടി.എം ഹരിദാസന്‍, ബാലകൃഷ്ണന്‍, പി.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എ.കെ ഉമ്മര്‍ സ്വാഗതവും ഡോക്ടര്‍ പി.കെ സാഹിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150451/cheruvannur-govt-water-purifier-and-examination-room-inaugurated-in-ayurvedic-hospital)