---
title: "ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങും ശുചീകരിച്ച് ലയണ്‍സ് ക്ലബ്ബ് "
english_title: "Lions Club cleaning both sides of bypass road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150518/lions-club-cleaning-both-sides-of-bypass-road"
published_at: "2023-10-02T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a96b5dde7b_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങും ശുചീകരിച്ച് ലയണ്‍സ് ക്ലബ്ബ് 

> **Lead Summary:** **പേരാമ്പ്ര:** ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലും ശുചീകരിച്ചു.

## Article Content

**പേരാമ്പ്ര:** ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലും ശുചീകരിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ തിരുവോത്ത് വിനോദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സത്യന്‍ കടിയങ്ങാട് ചടങ്ങില്‍ സംബന്ധിച്ചു.

ക്ലബ്ബ് മെമ്പര്‍മാരായ ഇ.ടി രഘു, വി എന്‍ മുരളീധരന്‍, സത്യന്‍ മഠത്തില്‍, രതീഷ് കെ കെ, രാധാകൃഷ്ണന്‍ സി ടി, പ്രകാശന്‍ കിഴക്കയില്‍, ചന്ദ്രന്‍ ഫോട്ടോ പാര്‍ക്ക്, നടുക്കണ്ടി കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ലായണ്‍സ് പ്രസിഡണ്ട് സുരേഷ് നമ്പ്യാര്‍ സ്വാഗതവും സെക്രട്ടറി ഭാസ്‌കരന്‍ അളകാപുരി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150518/lions-club-cleaning-both-sides-of-bypass-road)