---
title: "ഉപജില്ലയിലെ കായിക പ്രതിഭകളെ അറിയാന്‍ കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒരുങ്ങുന്നു "
english_title: "St. Mary's Higher Secondary School, Kallanot, is gearing up to recognize the sports talents of the upazila."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150536/st-marys-higher-secondary-school-kallanot-is-gearing-up-to-recognize-the-sports-talents-of-the-upazila"
published_at: "2023-10-02T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651aad078e0cc_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ഉപജില്ലയിലെ കായിക പ്രതിഭകളെ അറിയാന്‍ കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒരുങ്ങുന്നു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ല കായികമേള ഒക്ടോബര്‍ 5,6 തീയ്യതികളില്‍ കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍. 5ാം തീയ്യതി കാലത്ത് 8 മണിക്ക് പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് പതാക ഉയര്‍ത്തും.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഉപജില്ല കായികമേള ഒക്ടോബര്‍ 5,6 തീയ്യതികളില്‍ കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍. 5ാം തീയ്യതി കാലത്ത് 8 മണിക്ക് പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് പതാക ഉയര്‍ത്തും.

9:30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്യും. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരാക്കട അധ്യക്ഷത വഹിക്കും.

നാഷണല്‍ 400 മീറ്റര്‍ ചാമ്പ്യന്‍ ജോര്‍ജ് തോമസ്, നാഷണല്‍ ചാമ്പ്യന്‍ ഫിലേമിന തോമസ് എന്നിവര്‍ ദീപശിഖ ഏറ്റുവാങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ 98 ഇനങ്ങളിലും 6 കാറ്റഗറിയിലുമായി 2000 കുട്ടികള്‍ മാറ്റുരക്കും.

കായികമേളയുടെ സമാപന ചടങ്ങ് ആറാം തീയ്യതി വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് എംപി എം.കെ രാഘവന്‍ ഉദ്ഘാടനം ചെയ്യും.

501 അംഗ സ്വാഗതസംഘം ചെയര്‍മാനായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോളി കാരാക്കട, ജനറല്‍ കണ്‍വീനറായി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ബിന്ദു മേരി പോള്‍, ട്രഷററായി പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ എന്നിവരെ തെരഞ്ഞടുത്തു.വിവിധ സബ്ബ് കമ്മിറ്റികളും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150536/st-marys-higher-secondary-school-kallanot-is-gearing-up-to-recognize-the-sports-talents-of-the-upazila)