---
title: "പേരാമ്പ്ര-എടവരാട്-തൊടുവയില്‍ മുക്ക്-കുറ്റിപ്പാറ്റകൈ റോഡ് ദുരിതത്തിന് 30 വര്‍ഷത്തിലേറെ  പഴക്കം "
english_title: "Perampra-Edavarad-Thoduayil Muk-Kutipatakai road distress is more than 30 years old"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150556/perampra-edavarad-thoduayil-muk-kutipatakai-road-distress-is-more-than-30-years-old"
published_at: "2023-10-02T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651abafe5efc3_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# പേരാമ്പ്ര-എടവരാട്-തൊടുവയില്‍ മുക്ക്-കുറ്റിപ്പാറ്റകൈ റോഡ് ദുരിതത്തിന് 30 വര്‍ഷത്തിലേറെ  പഴക്കം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര-എടവരാട്-തൊടുവയില്‍ മുക്ക്-കുറ്റിപ്പാറ്റകൈ റോഡ് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. ചെളിയും വെള്ളവുമായി കാല്‍നട യാത്ര പോലും ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര-എടവരാട്-തൊടുവയില്‍ മുക്ക്-കുറ്റിപ്പാറ്റകൈ റോഡ് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. ചെളിയും വെള്ളവുമായി കാല്‍നട യാത്ര പോലും ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്.

പ്രദേശത്തെ 30 ഓളം വീടുകളിലേക്കും പ്രധാന ക്ഷേത്രമായ ആദിയാട്ട് ശ്രീ ധര്‍മ ഭഗവതി ക്ഷേത്രത്തിലേക്കും ഉള്ള പ്രധാന റോഡാണിത്. മഴക്കാലമായാല്‍ ഇതു വഴി യാത്ര ചെയ്യാന്‍ ഏറെ ദുരിതമാണ്.

മുപ്പത് വര്‍ഷത്തോളമായി ഈ സ്ഥിതി തുടരുകയാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയല്ലാതെ വിജയിച്ചു കഴിഞ്ഞാല്‍ ഈ വഴിക്ക് വരാറില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ഇനിയും റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ഇലക്ഷന്‍ ബഹിഷ്‌കരണം അടക്കമുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150556/perampra-edavarad-thoduayil-muk-kutipatakai-road-distress-is-more-than-30-years-old)