---
title: "ടി.കെ.കെ. അബ്ദുള്ളയുടെ ചിരസ്മരണയില്‍ പാലേരിയില്‍ ഗ്രന്ഥാലയം പ്രവര്‍ത്തനമാരംഭിക്കുന്നു"
english_title: "TKK The library is functioning in Paleri in memory of Abdullah"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15071/tkk-the-library-is-functioning-in-paleri-in-memory-of-abdullah"
published_at: "2021-12-08T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b07e7e8ed82_0000 WATERMARK.jpg"
keywords: []
---

# ടി.കെ.കെ. അബ്ദുള്ളയുടെ ചിരസ്മരണയില്‍ പാലേരിയില്‍ ഗ്രന്ഥാലയം പ്രവര്‍ത്തനമാരംഭിക്കുന്നു

> **Lead Summary:**  പേരാമ്പ്ര: കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി.കെ.കെ. അബ്ദുള്ളയുടെ സ്മാരകം പാലേരിയില്‍ സ്ഥാപിതമായ ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9 ന് വ്യാഴാഴ്ച നടക്കും.വൈകിട്ട് 5 മണിക്ക് കേരള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

## Article Content

 പേരാമ്പ്ര: കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി.കെ.കെ. അബ്ദുള്ളയുടെ സ്മാരകം പാലേരിയില്‍ സ്ഥാപിതമായ ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9 ന് വ്യാഴാഴ്ച നടക്കും.വൈകിട്ട് 5 മണിക്ക് കേരള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സിപിഐ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ സെക്രട്ടറി ടി.വി. ബാലന്‍, ടി.കെ.കെ. ഫോട്ടോ അനാഛാദനം നടത്തും. എ.കെ. കേളപ്പന്‍ എന്‍ഡോവ്‌മെന്റ് വക പുസ്തകം അഡ്വ: എ.കെ. സുകുമാരനില്‍ നിന്ന് ഗ്രന്ഥാലയം സെക്രട്ടറി എ.കെ. രഞ്ജിത്ത് ഏറ്റുവാങ്ങും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ചങ്ങരോത്ത് സര്‍വീസ് ബാങ്ക് ഹാളില്‍ മന്ത്രിക്കും, ഹരിയാനയില്‍ നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണ്ണം വെള്ളി മെഡലുകള്‍ നേടിയ എം സുജാതയ്ക്കും സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍, കര്‍ഷക പ്രതിനിധികള്‍, ക്ഷീരസംഘം പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15071/tkk-the-library-is-functioning-in-paleri-in-memory-of-abdullah)