---
title: "ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ച് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Gandhi Smrithi Sadas organized by Nochad Mandal Congress Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150776/gandhi-smrithi-sadas-organized-by-nochad-mandal-congress-committee"
published_at: "2023-10-03T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bec831d762_1_ghanthi.JPG"
keywords: []
---

# ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ച് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചാംപീടികയില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചാംപീടികയില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സൂഫിയാന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, പി.എം പ്രകാശന്‍, ഒ.എം രാജന്‍, സി.കെ അജീഷ്, റഫീഖ് കല്ലോത്ത്, മിന കുഞ്ഞമ്മദ്, രബിന്‍ ചന്ദ്രന്‍, എ ഗോവിന്ദന്‍, വി.എം കുഞ്ഞമ്മദ്, കെ.പി ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

ഷിജു കെ. ദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.വി ശശികുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150776/gandhi-smrithi-sadas-organized-by-nochad-mandal-congress-committee)