---
title: "പ്രവാചക പ്രകീര്‍ത്തന സംഗമം സമാപിച്ചു "
english_title: "The meeting concluded with the praise of the Prophet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150813/the-meeting-concluded-with-the-praise-of-the-prophet"
published_at: "2023-10-03T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c1ccc414d7_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# പ്രവാചക പ്രകീര്‍ത്തന സംഗമം സമാപിച്ചു 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് സുന്നി സെന്റര്‍, മദ്രസത്തുല്‍ ബദ്രിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 5 ദിവസങ്ങളിലായി നടന്ന പ്രവാചക പ്രകീര്‍ത്തന സംഗമം സമാപിച്ചു.

## Article Content

**നൊച്ചാട്: **നൊച്ചാട് സുന്നി സെന്റര്‍, മദ്രസത്തുല്‍ ബദ്രിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 5 ദിവസങ്ങളിലായി നടന്ന പ്രവാചക പ്രകീര്‍ത്തന സംഗമം സമാപിച്ചു.

ഖാസിം ഹാജി നൊച്ചാട് പതാക ഉയര്‍ത്തി. ഖബര്‍ സിയാറത്തിന് ഖത്തീബ് നജീബ്‌സഖാഫി നേതൃത്വം നല്‍കി. ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര സ്‌നേഹ പ്രഭാഷണം നടത്തി.

പരിപാടിയുടെ ഭാഗമായി നടന്ന മെഡിക്കല്‍ ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് അംഗം പി.എം രജീഷ് ഉദ്ഘാടനം ചെയ്തു.

പ്രാര്‍ത്ഥനാ സംഗമത്തിന് സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.

തിരുനബി സ്‌നേഹ സന്ദേശ റാലിക്ക് ഖാസിം ഹാജി, ടി.ടി.ബഷീര്‍, സി.കെ ശാഫി, യു.വി ശാഫി, ടി.ടി റാഫി, തുഫൈല്‍ സഅദി, അലവി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

വി.സി സാജിത്, എന്‍.പി മുനീര്‍, ടി.ടി സലാം, പി.ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150813/the-meeting-concluded-with-the-praise-of-the-prophet)