---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് കേരള സ്റ്റെയിറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ കൈത്താങ്ങ്"
english_title: "Kerala State Service Pensioners Union Supports Perambra Taluk Hospital Dialysis Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15083/kerala-state-service-pensioners-union-supports-perambra-taluk-hospital-dialysis-center"
published_at: "2021-12-08T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0854263fa5_kk.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് കേരള സ്റ്റെയിറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ കൈത്താങ്ങ്

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേരള സ്റ്റെയിറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിലേക്ക് തുക നല്‍കി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേരള സ്റ്റെയിറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിലേക്ക് തുക നല്‍കി.

50000 രൂപയുടെ ചെക്ക് യൂണിയര്‍ പ്രസിഡന്റ് ഡി. ജോസഫ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവിന് കൈമാറി. ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷനായി.

കെ. കുഞ്ഞനന്തന്‍, എന്‍.കെ. തങ്കമ്മ, എ.പി. ബാലകൃഷ്ണന്‍, കെ. സജീവന്‍, പി.ടി. അഷറഫ്, കെ.കെ. വിനോദന്‍, പ്രഭ ശങ്കര്‍, കെ.കെ ലിസി എന്നിവര്‍ സംസാരിച്ചു. ബിഡിഒ പി.വി. ബേബി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജിഇഒ ശൈലേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15083/kerala-state-service-pensioners-union-supports-perambra-taluk-hospital-dialysis-center)