---
title: "പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാല "
english_title: "Peravacheri Gramodaya Vayanashala organized a problem solving competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150923/peravacheri-gramodaya-vayanashala-organized-a-problem-solving-competition"
published_at: "2023-10-04T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cf600c3c06_1_ps.jpg"
keywords: []
---

# പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ച് പെരവച്ചേരി ഗ്രാമോദയ വായനശാല 

> **Lead Summary:** **കോട്ടൂര്‍: **പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു.

## Article Content

**കോട്ടൂര്‍: **പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു.

യുപി, എല്‍പി വിഭാഗം കുട്ടികള്‍ക്ക് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരമാണ് നടത്തിയത്. ഇരുപത് വിദ്യാലയങ്ങളില്‍ നിന്നായി 38 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ഒരോ വിദ്യാലയത്തിന്റെയും ടിം ആയിട്ടാണ് മല്‍സരം നടന്നത്. യുപി വിഭാഗത്തില്‍ നരയംകുളം എയുപി, ജിഎച്ച്എസ്സ് നടുവണ്ണൂര്‍, വാകയാട് എയുപി സ്‌കൂള്‍ എന്നീ ടീമുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

എല്‍പി വിഭാഗത്തില്‍ പെരുവച്ചേരി ഗവ എല്‍പി സ്‌കൂള്‍, കരുവണ്ണൂര്‍ എയുപി സ്‌കൂള്‍, അവിടനല്ലൂര്‍ എല്‍പി സ്‌കൂള്‍ എന്നീ ടീമുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

പ്രശ്‌നോത്തരി മത്സരം വി.കെ രമേശന്‍ നേതൃത്വത്തിലായിരുന്നു നടന്നത്. ചടങ്ങില്‍ വി.വി ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു.

ഇ. ഗോവിന്ദന്‍ നമ്പീശന്‍, വി. പ്രസീന, ടി. സുകന്യ, സി.കെ ഷൈജു, സന്തോഷ് പെരവച്ചേരി , സി.എച്ച് ബാലന്‍, സി. സുനി എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150923/peravacheri-gramodaya-vayanashala-organized-a-problem-solving-competition)