---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു "
english_title: "A Student Enrichment Program was organized at Valiacode AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150964/a-student-enrichment-program-was-organized-at-valiacode-aup-school"
published_at: "2023-10-04T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d0f3c4876b_1_va.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ സ്റ്റുഡന്റ് എന്റിച്ച്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ സ്‌കോളര്‍ഷിപ് പരീക്ഷകള്‍ക്കായ് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനു വേണ്ടി സ്‌റ്റെപ് 2023 പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ സ്‌കോളര്‍ഷിപ് പരീക്ഷകള്‍ക്കായ് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനു വേണ്ടി സ്‌റ്റെപ് 2023 പരിപാടി സംഘടിപ്പിച്ചു.

പിടിഎ പ്രസിഡന്റ കെ.എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാനധ്യാപിക എ.കെ സുബൈദ ഉദ്ഘാടനം ചെയ്തു. എന്‍ ശ്രീലേഷ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണ ക്ലാസ് എടുത്തു.

സ്‌കൂള്‍ മാനേജര്‍ കെ.സി. ബാലകൃഷ്ണന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കണ്‍വീനര്‍ എസ്.ആര്‍ അഖില സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ സാഹിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150964/a-student-enrichment-program-was-organized-at-valiacode-aup-school)