---
title: "സ്‌കില്‍ ഷെയറില്‍ മികവുമായി കൂത്താളി വിഎച്ച്എസ്എസ് "
english_title: "VHSS students with excellence in skill sharing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151002/vhss-partners-with-excellence-in-skill-sharing"
published_at: "2023-10-04T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d2ecb71dd8_1_studnt.jpg"
keywords: []
---

# സ്‌കില്‍ ഷെയറില്‍ മികവുമായി കൂത്താളി വിഎച്ച്എസ്എസ് 

> **Lead Summary:** **കൂത്താളി: **സ്‌കില്‍ ഷെയറില്‍ മികവുമായി കൂത്താളി വിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍.

## Article Content

**കൂത്താളി: **സ്‌കില്‍ ഷെയറില്‍ മികവുമായി കൂത്താളി വിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍.

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തിന്റെ ഭാഗമായി ആര്‍ജിച്ച നൈപുണികള്‍ സമൂഹവുമായി പങ്കുവയ്ക്കുവാന്‍ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ സ്‌കില്‍ ഷെയര്‍ പദ്ധതി നടപ്പിലാക്കി.

ഇതില്‍ കൂത്താളി വിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കെച്ച് എന്ന പ്രൊജക്റ്റ് ജില്ലയിലെ മികച്ച അഞ്ചു പ്രോജക്ടുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. 5 സ്‌കൂളുകള്‍ക്കും 50,000 രൂപ വീതമാണ് ധനസഹായം.

പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ നേടുന്ന അറിവുകള്‍ സമൂഹത്തിന് ഉപകാരപ്രദമായി. പിടിഎ തദ്ദേശസ്വയംഭരണ വകുപ്പ് അധ്യാപകര്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹായത്തോടുകൂടി കുട്ടികള്‍ നടപ്പിലാക്കുന്നതാണ് പദ്ധതി.

സ്‌കൂളില്‍ നിലവിലുള്ള ഡ്രാഫ്റ്റ് പേഴ്‌സണ്‍ സിവില്‍ വര്‍ക്ക് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിന് ആവശ്യമായ പ്ലാനുകളും മറ്റ് അനുബന്ധ രേഖകളും സൗജന്യമായി തയ്യാറാക്കി കൊടുക്കുക, മറ്റൊരു കോഴ്‌സ് ആയ അക്കൗണ്ട് എക്‌സിക്യൂട്ടീവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, സ്ത്രീകളുടെ ഉന്നമനത്തിനായി തൊഴില്‍രഹിതരായ വനിതകള്‍ക്ക് ഒഴിവ് ദിവസങ്ങളില്‍ കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കാന്‍ ആവശ്യമായ കമ്പ്യൂട്ടര്‍ പഠനം ഉറപ്പുവരുത്തുക എന്നിവയാണ് പ്രൊജക്റ്റിന്റെ ഉദ്ദേശം.

മൂന്നുമാസമാണ് പ്രോജക്റ്റിന്റെ കാലാവധി. പദ്ധതി വിജയകരമായാല്‍ ഈ പദ്ധതി തുടര്‍ന്നുകൊണ്ട് പോകാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികള്‍ പ്രതീക്ഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151002/vhss-partners-with-excellence-in-skill-sharing)