---
title: "കുടിവെള്ള സംഭരണി ശുചീകരിച്ച് എടവരാട് സംഗമം കലാ കായിക വേദി "
english_title: "Edavarad Sangamam Art Sports Venue by cleaning the drinking water tank"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151078/edavarad-sangamam-art-sports-venue-by-cleaning-the-drinking-water-tank"
published_at: "2023-10-04T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d6ea82d87b_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# കുടിവെള്ള സംഭരണി ശുചീകരിച്ച് എടവരാട് സംഗമം കലാ കായിക വേദി 

> **Lead Summary:** **പേരാമ്പ്ര: **ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സംഗമം കലാ കായിക വേദി എടവരാടിന്റെ നേതൃ ത്വത്തില്‍ എടവരാട് തിരുത്തൂര്‍ കുന്ന്-നറക്കന്‍കുന്ന് കുടിവെള്ള പദ്ധതിയുടെ ജല സംഭരണി ശുചീകരണം നടത്തി.

## Article Content

**പേരാമ്പ്ര: **ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സംഗമം കലാ കായിക വേദി എടവരാടിന്റെ നേതൃ ത്വത്തില്‍ എടവരാട് തിരുത്തൂര്‍ കുന്ന്-നറക്കന്‍കുന്ന് കുടിവെള്ള പദ്ധതിയുടെ ജല സംഭരണി ശുചീകരണം നടത്തി.

പേരാമ്പ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ഈ കുടിവെള്ള പദ്ധതി, ഏകദേശം 300-ഓളം വീട്ടുകാരുടെ ആശ്രയമാണ്. ഏകദേശം 30 വര്‍ഷം മുന്‍പെ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ കിണറിനും ജല സംഭരണിക്കും അത്യാവശ്യമായ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു.

ശുചീകരണ പ്രവര്‍ത്തിക്ക് സംഗമം പ്രസിഡണ്ട് സുമേഷ് താമഠം നേതൃത്വം നല്‍കി.

സംഗമം സെക്രട്ടറി ഇ.പി ലിനിഷ്, പ്രവര്‍ത്തകരായ കെ.എം രാജു, ഒ.എം ശ്രീജേഷ്, ഇ.പി സെനിത്ത്, കെ.എം സുരേഷ്, കെ.എം ശ്രീജേഷ്, കെ അപ്പു, ഏ.എം ഉണ്ണി, സിബിന്‍ ലാല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151078/edavarad-sangamam-art-sports-venue-by-cleaning-the-drinking-water-tank)