---
title: "പ്രമേഹ രോഗികള്‍ക് ആശ്വാസമായി പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയില്‍ അമൃത ജീവനം പരിപാടിക്ക് തുടക്കം "
english_title: "Amrita Jeevanam program started at Perampra EMS Cooperative Hospital for the relief of diabetic patients"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151106/amrita-jeevanam-program-started-at-perampra-ems-cooperative-hospital-for-the-relief-of-diabetic-patients"
published_at: "2023-10-04T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d9bbfaf7dc_edit_22222.jpg"
keywords: []
---

# പ്രമേഹ രോഗികള്‍ക് ആശ്വാസമായി പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയില്‍ അമൃത ജീവനം പരിപാടിക്ക് തുടക്കം 

> **Lead Summary:** **പേരാമ്പ്ര: **ഇ.എം.എസ് സഹകരണ ആശുപത്രി പേരാമ്പ്രയുടെ സമഗ്ര പ്രമേഹ നിയന്ത്രണ പരിപാടി അമൃത ജീവനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം എന്‍പി ബാബു നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **ഇ.എം.എസ് സഹകരണ ആശുപത്രി പേരാമ്പ്രയുടെ സമഗ്ര പ്രമേഹ നിയന്ത്രണ പരിപാടി അമൃത ജീവനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗം എന്‍പി ബാബു നിര്‍വ്വഹിച്ചു.

പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു. അംഗങ്ങള്‍ക്ക് 30 % മുതല്‍ 50% വരെ ലാബ് ടെസ്റ്റുകള്‍ക്ക് ഇളവും, ആശുപത്രിയിലെ ഫാര്‍മസി ഒഴികെ ഉള്ള മറ്റ് സേവനങ്ങള്‍ക്ക് 10% കിഴിവും ലഭ്യമാക്കും. പ

രിപാടിയുടെ ഭാഗമായി പ്രശസ്ത ഡയബറ്റോളജിസ്റ്റ് അശ്വിന്‍ മുകുന്ദന്‍ നയിച്ച ക്ലാസ് നടന്നു. ആശുപത്രി സെക്രട്ടറി സി റജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് എകെ പത്മനാഭന്‍ അദ്ധ്യക്ഷനായി.

ഡയറക്ടര്‍മാരായ, രാമചന്ദ്രന്‍ മാസ്റ്റര്‍,ടി കെ ലോഹിതാക്ഷന്‍, മേരി കുര്യാക്കോസ്, ഡയബറ്റോളജി വിഭാഗം ഡോക്ടര്‍മാരായ ബീനിഷ് ശ്രീകുമാര്‍, വിപിന്‍ വേങ്ങയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151106/amrita-jeevanam-program-started-at-perampra-ems-cooperative-hospital-for-the-relief-of-diabetic-patients)