---
title: "കുട്ടികളും രക്ഷിതാക്കളും പങ്ക് ചേര്‍ന്ന അറിവരങ്ങ് സമാപിച്ചു "
english_title: "Children and parents participated in the arivarangu round"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151222/children-and-parents-participated-in-the-arivarangu-round"
published_at: "2023-10-05T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e5ba00e16b_1_aranju_.jpg"
keywords: []
---

# കുട്ടികളും രക്ഷിതാക്കളും പങ്ക് ചേര്‍ന്ന അറിവരങ്ങ് സമാപിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലയുടെ തനത് പരിപാടിയായ അറിവരങ്ങ് - സാഹിത്യക്വിസ് പേരാമ്പ്ര ഉപജില്ലതലം ബി.ആര്‍.സി യില്‍ വെച്ച് നടന്നു.

## Article Content

** പേരാമ്പ്ര:** പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലയുടെ തനത് പരിപാടിയായ അറിവരങ്ങ് - സാഹിത്യക്വിസ് പേരാമ്പ്ര ഉപജില്ലതലം ബി.ആര്‍.സി യില്‍ വെച്ച് നടന്നു.

എല്‍.പി. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, രക്ഷിതാക്കള്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. വിവിധ സ്‌കൂളുകളില്‍ നിന്നുമായി ഇരുന്നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.പി.സി. വി.പി. നിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു.

**

സിവില്‍ പൊലീസ് ഓഫീസറും അവാര്‍ഡ് ജേതാവുമായ ബിജി സജീവന്‍ മുഖ്യാതിഥിയായി.

വിദ്യാരംഗം ജില്ലാ അസി. കോഡിനേറ്റര്‍ വി.എം. അഷറഫ്, പ്രധാനധ്യാപകന്‍ ഫോറം കണ്‍വീനര്‍ പി. രാമചന്ദ്രന്‍, ജില്ലാ പ്രതിനിധി ബി.ബി. ബിനീഷ്, വി.കെ. രമേശന്‍, വേണുഗോപാല്‍, പേരാമ്പ്ര ബി.ആര്‍.സി. ട്രയിനര്‍ കെ. ഷാജിമ, പി.ഇ.സി. കണ്‍വീനര്‍ എ.സി. മൊയ്തി, ഇ.കെ. സുരേഷ്, വി.കെ. സൗമ്യ, എന്‍.പി.എ. കബീര്‍, ജി.എസ്. സുജിന, കെ. ശാന്തിനി, കെ. ബിന്ദു, ബേബിരശ്മി, എന്‍.പി. മോളി, കെ. രശ്മി എന്നിവര്‍ സംസാരിച്ചു.

മത്സര വിജയികള്‍:**

**എല്‍പി വിഭാഗം**

1. അലന്‍ ബസാലിയോ ഷാന്‍ (വെള്ളിയൂര്‍ എ.യു.പി.സ്‌കൂള്‍), 2. ഫൈഹ മെഹറിന്‍ (കൂത്താളി എ.യു.പി.സ്‌കൂള്‍), 3. റിതിക (ജി.എല്‍.പി. പുറ്റാട്).

**യു.പി. വിഭാഗം**

1. അശ്വന്ത് അരവിന്ദ് (പേരാമ്പ്ര എ.യു.പി സ്‌കൂള്‍), 2. എം.എസ് നിഹാര (ജി.എച്ച്.എസ് അവിടനല്ലൂര്‍), 3. മാളവിക (കായണ്ണ ജി..യു.പി. സ്‌കൂള്‍).

**ഹൈസ്‌കൂള്‍ വിഭാഗം**

1. നീത സിതാര (നൊച്ചാട് എച്ച് എസ്.എസ്), 2. ജാഹ്നവി സൈറ (നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസ്), 3 എസ്.വി. വിസ്മയ (വാകയാട് എച്ച്.എസ്.എസ്). ഹയര്‍സെക്കണ്ടറി വിഭാഗം 1. ജെ ദൃശ്യ (പേരാമ്പ്ര എച്ച്.എസ്.എസ്), 2. ബി.പി വിനായക് (നൊച്ചാട്, എച്ച്.എസ്, എസ്).

**രക്ഷിതാക്കള്‍**

1. കെ ഗീത കല്ലൂര്‍ (കൂത്താളി എ.എം.എ.പി.), 2. ജി രമ്യ (രാമല്ലൂര്‍ ജി.എല്‍.പി), 3 പി അഖില (കരുവണ്ണൂര്‍ ജി.യു.പി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151222/children-and-parents-participated-in-the-arivarangu-round)