---
title: "സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കണം; യൂത്ത് കോണ്‍ഗ്രസ് "
english_title: "Competition of private buses should be regulated; Youth Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151256/competition-of-private-buses-should-be-regulated-youth-congress"
published_at: "2023-10-05T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e707f5ae3b_1_yb.jpg"
keywords: []
---

# സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കണം; യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര: **സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയായി മാറുമ്പോള്‍ ബസ് തൊഴിലാളികളെ നിലയ്ക്ക് നിര്‍ത്താന്‍ അധികാരികള്‍ തയ്യാറാവണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്  എസ് സുനന്ദ് ആവശ്യപ്പെട്ടത്.

ബസ്സുകളുടെ അമിത വേഗം നിയന്ത്രിക്കാനോ പരിശോധനകള്‍ നടത്താനോ അധികാരികള്‍ തയാറാകാത്തതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നും സമയ ക്രമീകരണത്തിന്റെ പ്രശ്‌നം പറഞ്ഞ് ചീറി പായുന്ന സ്വകാര്യ ബസുകള്‍ക്കിടയില്‍ നിന്നും ഇരു ചക്ര വാഹനങ്ങളും കാല്‍ നടയാത്രക്കാരും തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പും പൊലീസും ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151256/competition-of-private-buses-should-be-regulated-youth-congress)