---
title: "സഹകരണ ബാങ്ക് മുയിപ്പോത്ത് ശാഖയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ "
english_title: "BJP workers organized mass march to Co-operative Bank Muipot branch"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151291/bjp-workers-organized-mass-march-to-co-operative-bank-muipot-branch"
published_at: "2023-10-05T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e8fd5d2abb_1_azhi.jpg"
keywords: []
---

# സഹകരണ ബാങ്ക് മുയിപ്പോത്ത് ശാഖയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ 

> **Lead Summary:** **മുയിപ്പോത്ത് : **ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതി ആരോപണത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സഹകരണ ബാങ്ക് മുയിപ്പോത്ത് ശാഖയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**മുയിപ്പോത്ത് : **ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതി ആരോപണത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സഹകരണ ബാങ്ക് മുയിപ്പോത്ത് ശാഖയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.

പൊതുജനങ്ങള്‍ക്കിടയിലെ ആശങ്ക പരിഹരിക്കുക, ബാങ്കിലെ ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്തത് എന്തിനെന്ന് ഭരണസമിതി മറുപടിപറയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

മുയിപ്പോത്ത് കുളം പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ബാങ്ക് കവാടത്തില്‍ മേപ്പയ്യൂര്‍ പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ സതീശന്‍ വാഴോത്തിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു.

ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ കരുവണ്ണൂരാക്കാന്‍ അനുവദിക്കുകയില്ലെന്നും ഇവിടങ്ങളിലൊന്നും അഴിമതിയും തട്ടിപ്പും നടക്കുന്നില്ലെങ്കില്‍ എന്തിനാണ് കേന്ദ്ര നിയമങ്ങളെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചെറുവണ്ണൂരിലെ ഇടപാടുകാര്‍ ആശങ്കയിലാണെന്നും അവരുടെ ആശങ്കക്ക് പരിഹാരമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  ടി.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു. എം. സായിദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ല സെക്രട്ടറി എം. മോഹനന്‍, ജില്ല കമ്മിറ്റി അംഗം കെ.കെ. രജീഷ്, നിയോജക മണ്ഡലം പ്രസിഡന്റ്  രാഗേഷ് തറമ്മല്‍, പി. ഹരിദാസ്, വി. സജീവന്‍, സന്തോഷ് സായിദാസ്, കെ.കെ. ലീല തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ച്ചിന് പി. രാഹുല്‍, അനീഷ് തോട്ടത്തില്‍, ടി.കെ. മനു, പി.പി. ശ്രീരാജ്, പി.എം. രജിത, ഇ.പി. ബീന, എ.കെ. അഭിലാഷ്, അര്‍ജ്ജുന്‍ മുയിപ്പോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151291/bjp-workers-organized-mass-march-to-co-operative-bank-muipot-branch)