---
title: "മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്സ്.എസ്സില്‍ സറ്റുഡന്റ്‌സ് പാലിയേറ്റീവിന് തുടക്കമായി "
english_title: "Student's Palliative Care started at Maypayur GVHSS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15133/students-palliative-care-started-at-maypayur-gvhss"
published_at: "2021-12-08T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0beeb7c67f_WATER MERK  NEW.JPG"
keywords: []
---

# മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്സ്.എസ്സില്‍ സറ്റുഡന്റ്‌സ് പാലിയേറ്റീവിന് തുടക്കമായി 

> **Lead Summary:** ** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ബ്രിഗേഡ് രൂപീകരിച്ചു. കൗണ്‍സിലറും പ്രഭാഷകനുമായ ഡോ. ജോണ്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ബ്രിഗേഡ് രൂപീകരിച്ചു. കൗണ്‍സിലറും പ്രഭാഷകനുമായ ഡോ. ജോണ്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

സാന്ത്വന പരിചരണരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കാനായി ജില്ലാ 
പഞ്ചായത്ത് ഹൈസ്‌കൂളുകളില്‍ രൂപീകരിക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ്‌സ് 
പാലിയേറ്റീവ് ബ്രിഗേഡ് (എസ്.പി.ബി ) . സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ. നിഷിദ് അധ്യക്ഷനായി.

ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ഇ. ഗീത, പി.കെ ഷാജി, വി.പി അബ്ദുല്‍ ബാരി, എന്‍. അശ്വതി, കെ.പി സഞ്ജയ് ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15133/students-palliative-care-started-at-maypayur-gvhss)