---
title: "വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി മരണപ്പട്ടു "
english_title: "A native of Perampra, who was undergoing treatment after a car accident, died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151337/a-native-of-perampra-who-was-undergoing-treatment-after-a-car-accident-died"
published_at: "2023-10-05T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ec8c84e65f_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി മരണപ്പട്ടു 

> **Lead Summary:** ** പേരാമ്പ്ര: **വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ പേരാമ്പ്ര എടവരാട് സ്വദേശി മരണപ്പെട്ടു. വെങ്ങളത്ത് കണ്ടി വി.കെ. മൊയ്തു മുസ്ല്യാര്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.

## Article Content

** പേരാമ്പ്ര: **വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ പേരാമ്പ്ര എടവരാട് സ്വദേശി മരണപ്പെട്ടു. വെങ്ങളത്ത് കണ്ടി വി.കെ. മൊയ്തു മുസ്ല്യാര്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.

കഴിഞ്ഞ മാസം 26ന് പേരാമ്പ്ര -ചാനിയംകടവ്-വടകര റോഡില്‍ ചാനിയം കടവ് പാലത്തിനടുത്ത് അദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എടവരാട് അന്‍സാറുല്‍ ഇസ്ലാം മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട്, കഴിഞ്ഞ 17 വര്‍ഷമായി മുടപ്പിലാവില്‍ നോര്‍ത്ത് നൂറുല്‍ ഹുദാ മദ്രസ്സ സദര്‍ മുഅല്ലിം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പേരാമ്പ്ര സര്‍ക്കിള്‍ പ്രസിഡണ്ടായും കുറുന്തോടി ഹിദായത്തുസ്സിബ് യാന്‍ മദ്രസ്സ, ചെരണ്ടത്തൂര്‍ ദാറുല്‍ ഉലൂം മദ്രസ്സ എന്നിവിടങ്ങളില്‍ മുഅല്ലിമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

എടവരാട് പരേതരായ പുതിയോട്ടില്‍ മൂത്താന്‍ എന്നവരുടെയും കൊളോറോത്ത് ആയിഷ ഉമ്മയുടെയും മകനാണ്.

ഭാര്യ: കുഞ്ഞാമി തറമല്‍, കക്കറമുക്ക് (കൊയിലാണ്ടി ഗവ.ആശുപത്രി അറ്റന്റര്‍). മക്കള്‍: മുഹമ്മദ് തസ്‌നീം (ഖത്തര്‍), ആയിഷ ഉമൈറ (കക്കറമുക്ക്), അഫീഫ. അഫ്‌സലുല്‍ഉലമ വിദ്യാര്‍ത്ഥി (മേപ്പയ്യൂര്‍ സലഫി കോളേജ്),

മരുമകന്‍: മുഹമ്മദ് ഷബീര്‍ കക്കറമുക്ക് (ഖത്തര്‍), സഹോദരങ്ങള്‍: മറിയം കരണ്ടക്കല്‍, മുഹമ്മദ് വെങ്ങളത്ത് കണ്ടി, ആമിന (പന്തിരിക്കര), ഫാത്തിമ (മൂരികുത്തി), അബ്ദുല്ല വി.കെ.സി (ഖത്തര്‍), കദീജ (കൂട്ടാലിട), ഇബ്രാഹീം ഐ.വി.കെ (കൊടുവള്ളി മുസ്ലിം യതീംഖാന സ്റ്റാഫ്), റംല (ചെറുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151337/a-native-of-perampra-who-was-undergoing-treatment-after-a-car-accident-died)