---
title: "നിരവധി അക്രമം; പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയില്‍ മൂന്നുപേര്‍ റിമാന്റില്‍"
english_title: "A lot of violence; Three persons were REMANDED in Peruvannamoozhi station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151354/a-lot-of-violence-three-persons-were-arrested-in-peruvannamoozhi-station"
published_at: "2023-10-05T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ed8493d7ab_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# നിരവധി അക്രമം; പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയില്‍ മൂന്നുപേര്‍ റിമാന്റില്‍

> **Lead Summary:** ** പേരാമ്പ്ര:** അക്രമി സംഘത്തെ റിമാന്‍ഡ് ചെയ്തു. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുതുകാട് എന്ന സ്ഥലത്ത് നിരന്തരം ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏര്‍പ്പെട്ടുവന്ന അഖില്‍ ബാലന്‍, സച്ചിന്‍ സജീവ്, രാഹുല്‍ എന്നിവരെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

## Article Content

** പേരാമ്പ്ര:** അക്രമി സംഘത്തെ റിമാന്‍ഡ് ചെയ്തു. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുതുകാട് എന്ന സ്ഥലത്ത് നിരന്തരം ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏര്‍പ്പെട്ടുവന്ന അഖില്‍ ബാലന്‍, സച്ചിന്‍ സജീവ്, രാഹുല്‍ എന്നിവരെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കൊയിലാണ്ടി സബ്ജയിലേക്ക് അയച്ചു. അഖില്‍ ബാലന്‍ എന്ന പ്രതി വധശ്രമ കേസിലും, വഞ്ചന കേസിലും മുന്‍പ് ഉള്‍പ്പെട്ടിട്ടുള്ളതാണ്.

പെരുവണ്ണാമുഴി ഡാം സന്ദര്‍ശിക്കാന്‍ എത്തിയ വിനോദസഞ്ചാരിയായ വനിതയെയും മക്കളെയും റോഡില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതിനും കയ്യേറ്റം ചെയ്തതിനും ആണ് അവസാനത്തെ കേസ്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി ജാമ്യം ലഭിക്കുന്നതിലേക്കായി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതിയുടെ മുന്‍കാല കേസുകള്‍ പരിഗണിച്ച് ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടുള്ളതാണ്.

ഈ കേസിലാണ് പ്രതിയെ ഇന്ന് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇന്ന് റിമാന്‍ഡില്‍ ആയ മറ്റു രണ്ടു പ്രതികള്‍ വധശ്രമ കേസുകളിലും അടിപിടി കേസുകളിലും മുന്‍പ് ഉള്‍പ്പെട്ടിട്ടുള്ളതാണ്.

മുതുകാട് എന്ന സ്ഥലം കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ അക്രമി സംഘം പ്രവര്‍ത്തിക്കുന്നതായും, ഇവരെ അമര്‍ച്ച ചെയ്യുന്നതിലേക്കായി ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ സുഷീര്‍ അറിയിച്ചു.

ഇന്ന് അറസ്റ്റിലായ അഖില്‍ ബാലന്‍, സച്ചിന്‍ സജീവ് എന്നിവര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എസ്എച്ച്ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151354/a-lot-of-violence-three-persons-were-arrested-in-peruvannamoozhi-station)