---
title: "#washseized | ചക്കിട്ടപാറ മുതുകാട് നിന്നും നൂറു ലിറ്റര്‍ വാഷ് പിടിച്ചെടുത്തു"
english_title: "One hundred liters of wash was seized from Chakkittapara Muthukadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151364/one-hundred-liters-of-wash-was-seized-from-chakkittapara-muthukadu"
published_at: "2023-10-05T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ee66fda3f4_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# #washseized | ചക്കിട്ടപാറ മുതുകാട് നിന്നും നൂറു ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

> **Lead Summary:** ** പേരാമ്പ്ര:** ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നിന്നും 100 ലിറ്റര്‍ വാഷ് കണ്ടെടുത്തു.

## Article Content

** പേരാമ്പ്ര:** ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നിന്നും 100 ലിറ്റര്‍ വാഷ് കണ്ടെടുത്തു.

മുതുകാട് ദേശത്ത് നാലാം ബ്ലോക്കില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പഴയ ഓഫീസ് കെട്ടിടത്തിനു മുന്‍വശം കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നാണ് ഉമസ്ഥനില്ലത്ത നിലയില്‍ വാഷ് കണ്ടെടുത്തത്.

റെയ്ഡില്‍ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സി.പി. ഷാജി., സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.എം ഷാജി , ഐ.ബി പ്രിവന്റിവ് ഓഫീസര്‍ വി പ്രജിത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151364/one-hundred-liters-of-wash-was-seized-from-chakkittapara-muthukadu)