---
title: "സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം; ബ്ലോക്ക് തല ഉദ്ഘാടനം"
english_title: "Scheduled Castes - Solidarity for Scheduled Tribes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151366/social-solidarity-bias;- Block-Head-Inauguration"
published_at: "2023-10-05T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ffcbdb3cf1_reshii_web.jpg"
keywords: []
---

# സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം; ബ്ലോക്ക് തല ഉദ്ഘാടനം

> **Lead Summary:** **പേരാമ്പ്ര:** പട്ടികജാതി - പട്ടികവർഗ - പിന്നോക്ക വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** പട്ടികജാതി - പട്ടികവർഗ - പിന്നോക്ക വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ പി.കെ.രജിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍ പെട്ട 20 ഗുണഭോക്താക്കള്‍ക്കുള്ള പഠനമുറിയുടെ ആദ്യ ഗഢു വിതരണം ചെയ്തു.

റിട്ട: എക്‌സൈസ്സ് ഇന്‍സ്‌പെക്ടര്‍ കെ.സി. കരുണാകരന്‍ ലഹരിവിരുദ്ധ ക്ലാസ്സെടുത്തു. ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ. സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് അംഗങ്ങളായ വഹീദ പാറ മല്‍ , ഗിരിജ ശരി, പ്രഭാശങ്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ പി.വി. സുഷുമ സ്വാഗതവും Sc പ്രമോട്ടര്‍ ആര്‍.കെ. ജിഷ്ണു രാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151366/social-solidarity-bias;- Block-Head-Inauguration)