---
title: "ഡോ. ആര്‍ രാമകൃഷ്ണന്‍ നായര്‍ ഐസിഎആര്‍ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ നിന്നും വിരമിച്ചു"
english_title: "Dr. R Ramakrishnan Nair retires from ICAR Indian Institute of Spices Research"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15139/dr-r-ramakrishnan-nair-retires-from-icar-indian-institute-of-spices-research"
published_at: "2021-12-08T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0caca76234_WATER MARK.JPG"
keywords: []
---

# ഡോ. ആര്‍ രാമകൃഷ്ണന്‍ നായര്‍ ഐസിഎആര്‍ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ നിന്നും വിരമിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ഐസിഎആര്‍ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ജനറ്റിക്‌സ് & സൈറ്റോജനറ്റിക്‌സ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ആര്‍ രാമകൃഷ്ണന്‍ നായര്‍ (ശിവശക്തി, മലാപ്പറമ്പ് പൈപ്പ്‌ലൈന്‍ റോഡ് ) സര്‍വീസില്‍ നിന്നും വിരമിച്ചു.

## Article Content

** പേരാമ്പ്ര: **ഐസിഎആര്‍ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ജനറ്റിക്‌സ് & സൈറ്റോജനറ്റിക്‌സ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ആര്‍ രാമകൃഷ്ണന്‍ നായര്‍ (ശിവശക്തി, മലാപ്പറമ്പ് പൈപ്പ്‌ലൈന്‍ റോഡ് ) സര്‍വീസില്‍ നിന്നും വിരമിച്ചു.

ഐഐടി ഖരഗ്പൂരില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ നായര്‍ 1989 ലാണ് ഐഐഎസ്ആറില്‍ ശാസ്ത്രജ്ഞനായി ചേര്‍ന്നത്.

വിവിധ സുഗന്ധവിളകളുടെ ജനിതക ഘടനയെയും, ക്രോമോസോമുകളെയും കുറിച്ച് സുപ്രധാനമായ പല ഗവേഷണങ്ങള്‍ക്കും ഡോ നായര്‍ നേതൃത്വം കൊടുത്തിട്ടുണ്ട്.

കുരുമുളകിലെ ടിഷ്യുകള്‍ച്ചര്‍ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15139/dr-r-ramakrishnan-nair-retires-from-icar-indian-institute-of-spices-research)