അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Dec 8, 2021 09:06 PM | By Perambra Editor

പേരാമ്പ്ര: സംസ്ഥാനത്ത് അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു.

പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കും.

2019 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. സംസ്ഥാനതല മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ മേല്‍നോട്ട ചുമതല.

ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഫലകവും പ്രശസ്തിപത്രവും നല്‍കും. ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും.

ദേശീയ ശാസ്ത്ര ദിനമായ 2022 ഫെബ്രുവരി 28ന് അവാര്‍ഡ് വിതരണം ചെയ്യും. അപേക്ഷ ഫോമും മറ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങളും അനെര്‍ട്ടിന്റെ www.anert.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ഡിസംബര്‍ 31 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803.

Applications are invited for the Akshaya Energy Award

Next TV

Related Stories
കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Jan 18, 2022 02:33 PM

കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കച്ചവട വ്യാപാര മേഖലയിലെ മുഴുവന്‍ തൊഴിലാളികളും സിഐടിയുവില്‍ അംഗത്വമെടുക്കണമെന്നും എല്ലാവര്‍ക്കും ക്ഷേമനിധി നല്‍കാന്‍ ആവശ്യമായ ഇടപെടല്‍...

Read More >>
പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

Jan 18, 2022 12:18 PM

പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

Read More >>
കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Jan 18, 2022 10:09 AM

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പൂറ്റാട് ജിഎല്‍പി സ്‌കൂളിനടുത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്...

Read More >>
ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

Jan 17, 2022 09:38 PM

ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

ആഘോഷവേളകളില്‍ വര്‍ഷങ്ങളായി തന്റെ വകയായി വൃക്ഷത്തൈ സമ്മാനമായി നല്‍കിക്കൊണ്ട് സന്തോഷ വേളകളെ ഹരിതാഭമാക്കുകയാണ്...

Read More >>
തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

Jan 17, 2022 09:06 PM

തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

ആറുദിവസം നീണ്ടുനില്‍ക്കുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയാണ്...

Read More >>
Top Stories